നടി ആക്രമിക്കപ്പെട്ടതിന്റെ 9-ാം വാർഷിക ദിനത്തിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡബ്ല്യൂസിസി കൂട്ടായ്മ. കോഴിക്കോട് മാനാഞ്ചിറയിലും കൊച്ചി മറൈൻഡ്രൈവിലും തിരുവനന്തപുരം മാനവീയം വീഥിയിലും കൂട്ടായ്മ അവൾക്കൊപ്പം ക്യാമ്പയിൻ സംഘടിപ്പിക്കും.
Also read : ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
സംഭവം നടന്ന് നാളെ 9 വർഷം തികയുകയാണ്. ഐക്യദാർഢ്യ കൂട്ടായ്മ നാളെ വൈകിട്ട് 6-ന് നടക്കും. വൈകിട്ട് ആറിന് നടക്കുന്ന ഐക്യദാർഢ്യ കൂട്ടായ്മയിൽ WCC അംഗങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. 2017 ഫെബ്രുവരി 17-നാണ് നടി ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായത്. സിനിമാ ഷൂട്ടിങ്ങിനായി കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ചായിരുന്നു ആക്രമണം നടന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

