ജമാത്തെ ഇസ്ലാമിക്കെതിരായ പരാമർശം ഒരു സമുദായത്തെ ലക്ഷ്യം വച്ചാണെന്ന എൻകെ പ്രേമചന്ദ്രന്റെ പരാമർശത്തിന് തകർപ്പൻ മറുപടിയുമായി എഎ റഹിം

aa rahim and n k premachandran

ജമാത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കുമെതിരായുള്ള വിമർശനം മുസ്ലീങ്ങൾക്ക് എതിരെയുള്ള വിമർശനമാണെന്ന എൻ കെ പ്രേമചന്ദ്രന്റെ വിവാദ പരാമർശത്തിന് വ്യക്തമായ മറുപടി നൽകി എഎ റഹിം. മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയെയും രാഷ്ട്രീയമായി വിമർശിച്ചാൽ അതെങ്ങനെയാണ് ഒരു മതത്തിനെതിരെ ആകുന്നതെന്ന് എഎ റഹിം ചോദിച്ചു. അങ്ങനെയാണെങ്കിൽ ആർ എസ് എസിനും ബിജെപിക്കുെ എതിരെ സംസാരിക്കുന്നത് ഹിന്ദു മതത്തിന് എതിരെ ആണെന്ന് പറയുമോ എന്നദ്ദേഹം ചോദിച്ചു.

പോപ്പുലർ ഫ്രണ്ടിനും ജമാത്തെ ഇസ്ലാമിക്കും എതിരെ സംസാരിച്ചാൽ അതെങ്ങനെയാണ് ഇസ്ലാം വിരുദ്ധമാണെന്നത് തെറ്റാണ്. ഇടത്പക്ഷം ഭരിക്കുന്ന കേരളത്തിൽ ഈ കഴിഞ്ഞ വർഷത്തിൽ ഒരിക്കൽപോലും വർ​ഗീയകലാപത്തിന് സാക്ഷിയാകേണ്ടി വന്നിട്ടില്ല. എന്നാൽ ബിജെപി ഭരിക്കുന്ന ഈരാജ്യത്ത് പോലും വർ​ഗീയ കലാപം ഉണ്ടാകാത്ത ഒരേഒരു സംസ്ഥാനവും കേരളമാണ് എന്നത് എടുത്ത് പറയേണ്ട വസ്തുത തന്നെയാണ്. 1992-ലെ പൂന്തുറ കലാപം 1997-ലെ വിഴിഞ്ഞം കലാപം മാറാട് നടന്ന രണ്ട് കലാപങ്ങൾ. ഈ കാലഘട്ടത്തിലൊക്കെയും കെ കരുണാകരനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.

Also read : മേയർ സ്ഥാനത്തേക്ക് പരിഗണിച്ചില്ല; എംഎൽഎ പദവി ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആരംഭിച്ച് KPCC ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്‌

വർ​ഗീയ കലാപത്തിന് കുടപിടിക്കുന്ന എസ്ഡിപിഐ എന്ന സംഘടന ഇപ്പോൾ ഏകദേശം കോൺ​ഗ്രസിന്റെ ഒപ്പമാണ്. അതുകൊണ്ട് കേരളത്തിൽ ഈ സാഹചര്യത്തിൽ കലാപമുണ്ടാകാനുള്ള സാഹചര്യവും മുനപത്തെക്കാൾ വളരെ കൂടുതലാണ്. എന്നിട്ടും ഇവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ഇടത്പക്ഷത്തിന്റെ ഭരണം ആയത്കൊണ്ടാണ്. ലീ​ഗിലും അവർക്ക് ഉറച്ച ബന്ധം ഉണ്ട്. മതാരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാത്തെ ഇസ്ലാമി എന്നാൽ ഇസ്ലാം ആണെന്ന വാസ്തവവിരുദ്ധമായ പ്രസ്താവനകൾ പടച്ചിറക്കുന്നത് പോലും യുഡിഎഫ് ആണ്.

ലീ​ഗിലും അവർക്ക് ഉറച്ച ബന്ധം ഉണ്ട്. മതാരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാത്തെ ഇസ്ലാമി എന്നാൽ ഇസ്ലാം ആണെന്ന വാസ്തവവിരുദ്ധമായ പ്രസ്താവനകൾ പടച്ചിറക്കുന്നത് പോലും യുഡിഎഫ് ആണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആർഎസ്എസിനും പോപ്പുലർ ഫ്രണ്ടിനും എതിരായുള്ള നിരവധി കേസുകൾ പിൻലിച്ച് അവരെ സഹായിച്ചത്. പലോട് രവിയുടെ ശുപാർശയിൽ സർക്കിൾ ഇൻസ്പെക്ടറെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആർഎസ്എസുകാരെ രക്ഷപ്പെടുത്തിയത്. അത് പോലെ പോപ്പുലർ ഫ്രണ്ടുകാർപ്രതികളായ കേസുകളും യുഡിഎഫുകാരുടെ ഒത്താശയോടെ തേച്ചുമായ്ച്ച ചരിത്രം ഉണ്ടെന്നും എഎ റഹിം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News