മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം: പ്രതി പിടിയിൽ

Representative Image

കാസർഗോഡ് പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പിടിയിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ നിന്നാണ് രാജപുരം പൊലീസ് പിടികൂടിയത്.

അസുഖബാധിതനായി ഒറ്റയ്ക്ക് കഴിയുന്നയാളുടെ വീട്ടിൽ ഒളിച്ചു കഴിയവേയാണ് പിടിയിലായത്. 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്താണ് ആസിഡ് ഒഴിച്ചത്. തിരുവോണ ദിവസമായിരുന്നു സംഭവം.

ALSO READ: എറണാകുളത്ത് വൻ കഞ്ചാവ് വേട്ട: 90 കിലോയുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News