‘അതിജീവിതയ്ക്ക് നീതി ഉറപ്പാക്കൂ’; ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി മാനവീയം വീഥിയില്‍ തീപന്തം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി തിരുവനന്തപുരത്തെ വനിതാ സാംസ്‌കാരിക കൂട്ടായ്മ

BINOY VISWAM Manaveeyam Veethi

അവള്‍ക്കൊപ്പം എന്ന ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി തിരുവനന്തപുരത്തെ വനിതാ സാംസ്‌കാരിക കൂട്ടായ്മയുടെ പ്രതിഷേധം. തിരുവനന്തപുരം മാനവീയം വീഥിയില്‍ തീപന്തം കത്തിച്ച് സ്ത്രീ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയായിരുന്നു പ്രതിഷേധം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആര്‍. പാര്‍വതി ദേവി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

‘അതിജീവിതയ്ക്ക് നീതി ഉറപ്പാക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാനവീയം വീഥിയില്‍ സാംസ്‌കാരിക കൂട്ടായ്മ ചേര്‍ന്നത്. പന്തം കൊളുത്തിയും കവിത ചൊല്ലിയും വിധിയ്‌ക്കെതിരെ പ്രതിഷേധിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആര്‍.പാര്‍വതി ദേവി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ALSO READ: ‘അമ്മ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകൾ, പ്രതികരിക്കാൻ ബാധ്യസ്ഥരായിട്ടും അവർ എസ്‌കേപ്പ് ചെയ്യുന്നു’; അന്നും ഇന്നും അതിജീവിതക്കൊപ്പമെന്ന് നടൻ ബാബുരാജ്

അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതുവരെ ഇടതുപക്ഷ സർക്കാർ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് ബിനോയ് വിശ്വം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തളരാതെയും പതറാതെയും ഈ സമൂഹം അവൾക്കൊപ്പമാണെന്ന് പറയുന്നുണ്ടെന്നും, അവൾ ഒരു വ്യക്തിയല്ല, മറിച്ച് നീതി എന്ന സത്യവും ഒരു ആശയവും പോരാട്ടവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാം നീതിക്കൊപ്പമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സി എസ് ചന്ദ്രിക, ജോബി, ബീനാ പോള്‍, വിധു വിന്‍സെന്റ്, സുജാ സൂസന്‍ ജോര്‍ജ്, ചെം പാര്‍വതി, സുധി ദേവയാനി,ടി രാധാമണി, മേഴ്‌സി അലക്‌സാണ്ടര്‍, ശ്രീജ നെയ്യാറ്റിന്‍കര, തുടങ്ങി സാംസ്‌കാരിക പ്രവര്‍ത്തകരും സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News