അടിമാലി ദേശീയ പാതയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു. ദുരന്ത ബാധിതരുടെ പുനരധിവാസ കാര്യത്തില്‍ ദേശിയപാത അതോററ്റിയും നിര്‍മ്മാണ കമ്പനിയും ഇപ്പോള്‍ സ്വീകരിക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് എ രാജ എം എല്‍ എ വിമർശിച്ചു. അടിമാലി മണ്ണിടിച്ചില്‍ നടന്ന് മൂന്ന് മാസത്തോടടുക്കുമ്പോഴും ദുരന്ത ബാധിതരുടെ പുനരധിവാസം ഇനിയും സാധ്യമായില്ലെന്ന പരാതി ഉയരുകയാണ്.
പുനരധിവാസം അതിവേഗം സാധ്യമാക്കണം എന്ന് ആവശ്യപ്പെട്ട് കരാര്‍ കമ്പനിയുടെ യാഡിന് മുമ്പില്‍ ദുരന്ത ബാധിതർ സമരവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് ദേശിയപാത അതോററ്റിക്കെതിരെയും നിര്‍മ്മാണ കമ്പനിക്കെതിരെയും വിമര്‍ശനവുമായി അഡ്വ. എ രാജ എം എല്‍ എ രംഗത്ത് എത്തിയത്.
ALSO READ; വാഗമണിലെ നാട്ടുകാരനായി മാറി മന്ത്രി വിഎൻ വാസവൻ; ജനങ്ങളിലേക്കിറങ്ങി സിപിഐഎം ഭവന സന്ദർശന പരിപാടി
ദുരന്ത ബാധിതരായ കുടുംബങ്ങളുടെ പുനരധിവാസ കാര്യത്തില്‍ ദേശീയപാത അതോററ്റിയും നിര്‍മ്മാണ കമ്പനിയും കണ്ണടക്കുന്നതിന് എതിരെ കടുത്ത വിമർശനമാണ് എ രാജ എം എല്‍ എ ഉന്നയിച്ചത്. വാടക വീടുകളിലേക്ക് മാറുന്നവര്‍ക്കുള്ള വീട്ടുവാടകയും ഉണ്ടായ നഷ്ടങ്ങള്‍ക്കാനുപാതികമായ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്നായിരുന്നു ഇവര്‍ ദുരന്ത സമയത്തറിയിച്ചതെന്നും ഇതില്‍ നിന്നും പിന്നോക്കം പോയാല്‍ ശക്തമായ തുടര്‍ സമരങ്ങളുമായി മുമ്പോട്ട് പോകുമെന്നും എം എല്‍ എ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

