സിപിഐഎം ഗൃഹ സന്ദർശന പരിപാടിയുടെ ഭാഗമായി മന്ത്രി വി.എൻ. വാസവൻ വാഗമൺ പ്രദേശത്ത് ഭവന സന്ദർശനം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിൻറെ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനായാണ് ഗൃഹ സന്ദർശനം നടത്തിയത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് മുന്നോട്ട് നീങ്ങുക എന്നതാണ് സിപിഐഎമ്മിന്റെ തീരുമാനം.
അതിന്‍റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരുപാടിയുടെ ഭാഗമായി മന്ത്രി വി എൻ വാസവൻ വാഗമൺ പ്രദേശത്ത് ഭവന സന്ദർശനം നടത്തി. ഉടമ ഉപേക്ഷിച്ചുപോയ നല്ലതണ്ണി തോട്ടത്തിലെ തൊഴിലാളി ലയങ്ങളിൽ എത്തി മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തൊഴിലാളികൾ മാനേജ്മെൻ്റ് തുടരുന്ന അനാസ്ഥകളെക്കുറിച്ചും വികസന കാര്യങ്ങളെ സംബന്ധിച്ചും മന്ത്രിയുമായി സംസാരിച്ചു തോട്ടം മാനേജ്മെന്‍റിന്‍റെ തൊഴിലാളി ദ്രോഹ നടപടികൾ എല്ലാം തൊഴിലാളികൾ മന്ത്രിയോട് വിവരിച്ചു.
സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. തുടർന്ന് മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് ഹരിഹരനെ വീട്ടിലെത്തി മന്ത്രി സന്ദർശിച്ചു. വിവിധ വീടുകളിലും മന്ത്രി സന്ദർശനം നടത്തി. ടൂറിസം വികസനം കുടിവെള്ളം ആശുപത്രി തുടങ്ങി വ്യത്യസ്ത പ്രശ്നങ്ങളിൽ ജനങ്ങൾ മന്ത്രിക്കുമുൻപിൽ ഉന്നയിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി സി വി വർഗീസ്, നേതാക്കളായ പി എസ് .രാജൻ, എം ടി സജി, നിശാന്ത്.വി. ചന്ദ്രൻ,ലതജയൻ, റജിസൈമൺ, വി സജീവ് കുമാർ, എൻ സുധാകരൻ, എം മുത്തു തുടങ്ങിയവർ സന്ദർശനം നടത്തി. ജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ഗൃഹ സന്ദർശന പരിപാടിക്ക് ലഭിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

