മൂന്നാറിൽ പു‍ഴയിലേക്ക് ശുചിമുറി മാലിന്യം നിക്ഷേപിച്ച ഹോട്ടലിന് അരലക്ഷം രൂപ പി‍ഴ; സ്ഥാപനം പൂട്ടിക്കാനൊരുങ്ങി പഞ്ചായത്ത്

munnar + westwood hotel

രാത്രിയുടെ മറവില്‍ മൂന്നാര്‍ മുതിരപ്പുഴയാറിലേയ്ക്ക് ശുചിമുറി മാലിന്യം നിക്ഷേപിച്ച ഹോട്ടലിനെതിരെ നടപടി. അമ്പതിനായിരം രൂപ പിഴയിട്ട് ഹോട്ടല്‍ അടച്ച് പൂട്ടുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് വുഡ് ഹോട്ടലില്‍ നിന്നുള്ള ശുചിമുറി മാലിന്യം മുതിരപ്പുഴയിലേയ്ക്ക് തള്ളിയത്.

സഞ്ചാരികളുമായിട്ടെത്തിയ ഒരു ഡ്രൈവര്‍, മോട്ടോര്‍ ഉപയോഗിച്ച് മാലിന്യം തള്ളുന്നത് കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസില്‍ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് മാലിന്യം തള്ളാനുപയോഗിച്ച മോട്ടറടക്കം പിടികൂടുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

ALSO READ; തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യുവിൻ്റെ പ്രകോപനം; സക്കീർ ഹുസൈൻ്റെ ചിത്രത്തില്‍ പെയിൻ്റൊ‍ഴിച്ചു

പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടടത്തുകയും മാലിന്യം തള്ളിയതായി കണ്ടെത്തിയതോടെ ഹോട്ടലിനെതിരെ അമ്പതിനായിരം രൂപ പിഴയിടുകയും ചെയ്തു. ഒപ്പം ഹോട്ടല്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചതായി പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.

മൂന്നാറിനെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നത് നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസടക്കം മലിനപ്പെടുത്തുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുമ്പോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും വ്യക്തമാക്കി. അതേ സമയം മൂന്നാറിലെ പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതെയാണെന്നും, ഇത്തരം സംഭവങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്നും പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News