അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ച് സര്‍ക്കാരിന് പൊതുസമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിക്കാൻ അവസരമൊരുക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. രണ്ട് ദിവസമായി അവതരിപ്പിച്ച അടിയന്തരപ്രമേയങ്ങള്‍ പ്രതിപക്ഷത്തിന് തിരിച്ചടിയാകുകയാണുണ്ടായത്. അതിന്റെ ഒരു ആവര്‍ത്തനം തന്നെയാണ് ഇന്നും നിയമസഭയില്‍ സംഭവിച്ചത്.
സംസ്ഥാനത്തെ വിലക്കയറ്റത്തെ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയം സര്‍ക്കാര്‍ ചര്‍ച്ചക്കെടുക്കുകയും ചെയ്തു.
Also Read: ‘കേരളത്തില്‍ പണപ്പെരുപ്പം കൂടിയതിന് കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലമല്ല’: യു പ്രതിഭ എംഎല്‍എ
അടിയന്തര പ്രമേയത്തിന് മന്ത്രി ജി ആര്‍ അനില്‍ നല്‍കിയ മറുപടി
ഈ ഓണക്കാലത്ത് ഒരു മാധ്യമവും മാർക്കറ്റിലെ സർക്കാരിന്റെ ഇടപെടലിനെ വിമർശിക്കാൻ തയ്യാറായിട്ടില്ലെന്നും. ഈ അടിയന്തര പ്രമേയത്തെ അത്ഭുതത്തോടെയാണ് കണ്ടതെന്നും മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. യാഥാർത്ഥ്യം പൊതുസമൂഹത്തോട് പറയാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
2011 ലെ പണപ്പെരുപ്പം 10.11, 2012 ൽ 7.45, 2013 ൽ 14.22, 2014 ൽ 9.13 എന്നിങ്ങനെയാണ്. അന്ന് ഭരിച്ചത് യുഡിഎഫ് ആണെന്നത്
പ്രതിപക്ഷം അംഗീകരിക്കുമല്ലോ എന്ന് ചോദിച്ച മന്ത്രി. ഈ കണക്കുകൾ മാറിമാറി വരാം എന്നും 2022 ൽ 5.1 ആയിരുന്നു ഇതെന്നും. 2024ൽ 4.4 ആണെന്നും മന്ത്രി അറിയിച്ചു. നിലവിലെ കണക്കുകളിൽ രാജ്യത്തെ പ്രധാന 21 സംസ്ഥാനങ്ങളിൽ 14 നും 17 നും ഇടയിലാണ് കേരളത്തിന്റെ സ്ഥാനമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് കേന്ദ്രം ഒരു മണി അരി തന്നില്ല. എന്നാല്‍ കേരളം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുഭിക്ഷമായി അരി നൽകി. എല്ലാ കാർഡുടകൾക്കും അധിക അരി നൽകിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഓണത്തിന് ഒരു തരി അരി നൽകില്ല എന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷം ഒന്നും മിണ്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ ഈ നിലപാട് വിനാശകരമാണ് എന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് കിറ്റ് കൊടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചവരാണ് പ്രതിപക്ഷം. ഇക്കുറി ഓണത്തിന് 2000 കർഷക ചന്തകളാണ് നടത്തിയത്. 1193 ടൺ പഴം -പച്ചക്കറികൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ചു. 10 ശതമാനം അധിക വില കർഷകന് നൽകി. 30 ശതമാനം വിലക്കുറവിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. രാജ്യത്തെ ഏതെങ്കിലും കോൺഗ്രസ് ഗവൺമെന്റ് ഇതുപോലെ ചെയ്തിട്ടുണ്ടോ എന്നും മന്ത്രി മറുപടിയില്‍ ചോദിച്ചു.
പ്രകടനപത്രികയിൽ പറഞ്ഞ അഞ്ച് വർഷക്കാലം അല്ല, എട്ടുവർഷക്കാലം കേരളത്തില്‍ സബ്സിഡി വില വർദ്ധിപ്പിച്ചിട്ടില്ലെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.പ്രതിപക്ഷം കൊണ്ടുവന്ന അടിന്തര പ്രമേയം തള്ളി. മിണ്ടാട്ടം മുട്ടിയ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

