
40 വർഷത്തിനിടയിൽ സംസ്ഥാനത്ത് കൃഷി വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും വലുതും ബൃഹത്തായതുമായ പദ്ധതിയാണ് കേര പദ്ധതിയെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
പദ്ധതി വയനാട്ടിലെ കാപ്പി റബ്ബർ കർഷകർക്ക് വലിയ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുനരവതരിപ്പിച്ച കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതി 14ജില്ലകളിൽ നടപ്പിലാക്കി. അതേസമയം നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ നടപടി ഉണ്ടാക്കാൻ റാപ്പിഡ് റെസ്പോൺസ് ടീം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത പ്രവർത്തനം കാഴ്ചവച്ചവർ ആണ് ഇടതുമുന്നണി എന്നും ഇടത് മുന്നണിക്ക് എതിരായ അഭിപ്രായങ്ങൾ കൊണ്ടു വരുന്നവർ അസൂയാലുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

