കേസ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു

Illegal Police Transfer Order stay

കൊച്ചി: കേസ് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞു ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.ബിജെപി കോതമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട്,മണ്ഡലം സെക്രട്ടറി ടി എസ് സുനീഷ് എന്നിവർക്കെതിരെയാണ് കോതമംഗലം പോലീസ് കേസെടുത്തത്. വിശ്വാസ വഞ്ചനക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. കോതമംഗലം ചേലാട് സ്വദേശി എ എം ജോര്‍ജ്ജിൻ്റെ പരാതിയിലാണ് ബി ജെ പി നേതാക്കൾക്കെതിരെ കേസെടുത്തത്.

ബിജെപി കോതമംഗലം മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാങ്ങോട്, മണ്ഡലം സെക്രട്ടറി ടി എസ് സുനീഷ്, എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കോതമംഗലം പോലീസ് കേസ് എടുത്തത്. വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. സംഭവം വിവാദമായതോടെ മണ്ഡലം സെക്രട്ടറി ടി എസ് സുനീഷിൽ നിന്ന് രാജി എഴുതി വാങ്ങിയതായി ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പി പി സജീവ് വാർത്ത കുറുപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല.കുറ്റകൃത്യത്തിൽ ഉണ്ണികൃഷ്ണന് പങ്കില്ലെന്നാണ് വിശദീകരണം.

ജോര്‍ജ്ജിന്‍റെ മകനെതിരെ കാസര്‍കോഡ് സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒ‍ഴിവാക്കിത്തരാമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ മാങ്ങോട്, ടി എസ് സുനീഷ് എന്നിവര്‍ പണം വാങ്ങിയെന്നാണ് പരാതി. ഇതിനു പുറമെ ബാംഗ്ലൂരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസ് സെറ്റില്‍ ചെയ്യുന്നതിനും ഇവര്‍ പണം വാങ്ങിയതായും പരാതിയിലുണ്ട്. കേസ് സെറ്റില്‍മെന്‍റ് ആവശ്യത്തിനെന്നു പറഞ്ഞ് ക‍ഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഇരുവരും ചേര്‍ന്ന് 10 ലക്ഷത്തി 58000 രൂപയാണ് തന്‍റെ കയ്യില്‍ നിന്നും തട്ടിയെടുത്തതെന്നും ജോര്‍ജ്ജ് പറഞ്ഞു.

Also Read- “കേന്ദ്രത്തിന് കേരളത്തോട് പക, കേന്ദ്രം ഫെഡറൽ തത്വങ്ങൾ തകർക്കുന്നു, കോൺഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

സംഭവത്തിലെ ഇടനിലക്കാരൻ, എന്ന് പരാതിയിൽ പറയുന്ന സനൽ എന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയും കേസെടുത്തിട്ടുണ്ട്. ആവശ്യപ്പെട്ട് പരാതിക്കാരനും കുടുംബവും ബി ജെ പി മണ്ഡലം കമ്മിറ്റി ഓഫീസിനു മുന്നിൽ കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.ആത്മഹത്യാഭീഷണിമു‍ഴക്കിയ ജോര്‍ജ്ജിനെയും കുടുംബത്തെയും പിന്നീട് പോലീസെത്തി അനുനയിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News