കൊല്ലം: കാഷ്യു കോൺക്ലേവ് ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്സ്, ക്ഷേമനിധി ബോർഡ് ചെയർമാൻമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കശുവണ്ടി ഫാക്ടറി ഉടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ, വ്യവസായ – തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണു ലോഗോ പ്രകാശനം ചെയ്തത്. ഒക്ടോബർ 14 ന് ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിലാണ് കാഷ്യു കോൺക്ലേവ് സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, കെ ബി ഗണേഷ്കുമാർ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി എന്നിവർ സംബന്ധിക്കും.
സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സുഭഗൻ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജി ലാലു, കാഷ്യു കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ബാബു, ഡോ.ബി.എസ്. സുരൻ, ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡംഗം അയത്തിൽ സോമൻ, വ്യവസായ വകുപ്പ് അഡീഷനൽ ഡയറക്ടർ സിമി, കാഷ്യുബോർഡ് എം ഡി എ. അലക്സാണ്ടർ, റീജനൽ ജോയിൻ്റ് ലേബർ കമ്മിഷണർ സുരേഷ് എം.ജി, കാഷ്യു കോർപറേഷൻ എം ഡി സുനിൽ ജോൺ, വിമൽ ചന്ദ്രൻ, ജോൺമാത്യു, പ്രേംജിത്ത്, കെ.എസ്. ശിവകുമാർ, ശിരീഷ് കേശവൻ, പ്രദീപ് കുമാർ, വിനോദ്, ബാബു ഉമ്മൻ, ജോബ്രാൻ ജി. വർഗീസ്, നിസാമുദ്ദീൻ, അഷ്കർ എസ് ഖാൻ, ലൂസി എസ് മിറാൻഡ എന്നിവർ സംബന്ധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

