‘വിടപറഞ്ഞത് പരിസ്ഥിതി വിഷയങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്ത്വിത്വം’: മാധവ് ഗാഡ്ഗിലിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Pinarayi vijayan + madhav gadgil

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ​ഇന്ത്യയിലെ പരിസ്ഥിതി പഠന ശാസ്ത്ര ശാഖയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയായിരുന്നു മാധവ് ഗാഡ്ഗിൽ. പാരിസ്ഥിതിക വിഷയങ്ങളിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച നിലപാടുകൾ ഇവിടത്തെ പരിസ്ഥിതിവാദത്തിലും പരിസ്ഥിതി പ്രസ്ഥാനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ഗവേഷണ പ്രവർത്തനങ്ങളിലൂടെയും അധ്യാപനത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം തൻ്റേതായ ഇടപെടലുകൾ നടത്തി. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സംവാദങ്ങളിൽ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായ തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനു ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ALSO READ; ‘വിടവാങ്ങിയത് രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തി’: മന്ത്രി എ കെ ശശീന്ദ്രന്‍

രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഗാഡ്ഗിലെന്ന് വനം – വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രനും അനുശോചിച്ചു. ബുധനാഴ്ച രാത്രി പൂനെയിൽ വച്ചായിരുന്നു ഗാഡ്ഗിലിന്റെ അന്ത്യം.  83 വയസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News