മന്ത്രിസഭാ യോഗത്തിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ മുഖ്യമന്ത്രിയുടെ ചിത്രത്തിന് ‘പ്രതിഛായ നന്നാക്കാൻ’ എന്ന് ക്യാപ്ഷൻ നല്‍കിയ മലയാള മനോരമയ്ക്ക് തക്കമറുപടി നല്‍കി അഡ്വ.കെ അനിൽകുമാർ. പ്രതിഛായ മോശമായിരുന്നില്ല. അതിനാൽ നന്നാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഒരു കോടി മലയാളികൾക്ക് നേട്ടം വരുത്തുന്ന നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ്. പക്ഷേ ചിത്രത്തിൻ്റെ ആംഗിളില്‍ ഒരു രാഷ്ട്രീയമുണ്ട്. ഉമ്മൻ ചാണ്ടിക്കാലത്ത് എല്ലാം കുടിശ്ശികയായിരുന്നു. ‘ചിത്ര വധം’ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ ഉയരത്തെ വെളിപ്പെടുത്തുന്നു. പക്ഷെ അതിൻ്റെ അടിക്കുറിപ്പ് പ്രതിഛായ നന്നാക്കാൻ എന്നുള്ളതും. നവംബര്‍ ഒന്നിന് അതിദാരിദ്രം ഇല്ലാതാക്കാൻ കഴിയുന്ന പ്രഖ്യാപനം കേരളം നടത്തുമ്പോൾ മറ്റെന്ത് പ്രതിഛായയാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിഛായ തകർന്നതിനാലല്ല, വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനാലാണ് സർക്കാർ പുതിയ തീരുമാനങ്ങൾ എടുത്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം
പ്രതിഛായ മോശമായിരുന്നില്ല ..
അതിനാൽ നന്നാക്കേണ്ട കാര്യം ഉണ്ടായിരുന്നുമില്ല.
മനോരമക്ക് ഒരു മറുപടി..
എല്ലാ ദിവസവും യു ഡി എഫിൻ്റെ രാഷ്ട്രീയം നിശ്ചയിക്കുന്നത് മനോരമ തന്നെയാണ്: ഒരു തെളിവുകൂടി നോക്കൂ. ഒരു കോടി മലയാളികൾക്ക് നേട്ടം വരുത്തൂന്ന നിരവധി തീരുമാനങ്ങൾ പ്രഖ്യാപിച്ച് ഒരു മുഖ്യമന്ത്രിയുടെ ചിത്രം മനോരമയിൽ കണ്ടു : മുഖ്യമന്ത്രിയുടെ നല്ല ചിരിയുടെ മുഖം
ഒരു കോടി മനുഷ്യർക്ക് നേരിട്ട് കുളിർമ പകരുന്ന ഒരു പത്ര സമ്മേളന വേദിയായിരുന്നു അത്. പക്ഷെ ചിത്രത്തിൻ്റെ ആംഗിൾ നോക്കാം.. അതിൽ ഒരു രാഷ്ട്രീയം ഉണ്ട്..
ഉമ്മൻ ചാണ്ടിക്കാലത്ത് ഇത്തരം ഒരു അനുഭവം ഉണ്ടായില്ല. കാരണം എല്ലാം കുടിശികയായിരുന്നു: അതിനാൽ ഒരു വീടോ, ഒരു സ്ട്രെക്ചറിലെ രോഗിയോ
ഉമ്മൻ ചാണ്ടിയുടെ സമീപത്ത് ചേർത്ത് ദൃശ്യവിരുന്നു തന്നെ നൽകി വന്നിരുന്നു..
ഒരു കോടി മനുഷ്യരെ ചേർത്ത്
ഒരു മുഖ്യമന്ത്രി ചിരിക്കുന്നു.
അത് എങ്ങനെ അച്ചടിക്കും: മറികടന്ന വഴിയിലെ ” ചിത്രവധം” മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ ഉയരം വെളിപ്പെടുത്തുന്നു ..പക്ഷെ അതിൻ്റെ അടിക്കുറിപ്പോ?
“പ്രതിഛായ നന്നാക്കാൻ “
നവം: 1ന് അതിദാരിദ്രം ഇല്ലാതാക്കാൻ
കഴിയുന്ന പ്രഖ്യാപനം കേരളം നടത്തുമ്പോൾ ഒൻപതരക്കൊല്ലം നാടു വാണമുഖ്യമന്ത്രിക്ക് മറ്റെന്ത് പ്രതിഛായ വേണം:
ദേശീയപാത , മലയോരപാത / തീരദേശ പാത, സംസ്ഥാന-ജില്ലാ പാതകൾ / തദ്ദേശ റോഡുവികസനം/ആറു ലക്ഷം വീടുകൾ / വികസിതമായ സ്കൂളുകൾ – _ ആശുപത്രികൾ / മുന്നേറിയ സർവ്വ കലാശാലകൾ / വ്യവസായ മുന്നേറ്റങ്ങൾ/ഐ ടി മേഖലാ വികസനം/ സർക്കാർ ആഫീസുകൾ ഡിജിറ്റൽ ആയത് / ഡിജിറ്റൽ സാക്ഷരതയിലേക്ക് ..
എന്തെല്ലാം എന്തെല്ലാം .
അസാധ്യമായത് സാധ്യമാക്കിയ ഒരു മുഖ്യമന്ത്രി ..അയാളുടെ കാലത്ത് കേരളത്തിൽ വർഗീയ കലാപങ്ങളില്ല.
മതനിരപേക്ഷതയുടെ കേരളീയ മിനാരങ്ങൾ തകർക്കാൻ ആർഎസ് എസിനേയോ, മുസ്ലീം ലീഗിനെയോ, കാസ യേയോ അയാൾ അനുവദിച്ചില്ല.
എന്തു പ്രതിഛായയാണ് നന്നാക്കാൻ ബാക്കി:
കേന്ദ്രം സാമ്പത്തികമായി സഹായിച്ചില്ലങ്കിലും വിമോചന സമരകാഹളം ഉയർത്തിയിട്ടും വിഴിഞ്ഞം യാഥാർത്ഥ്യമാക്കിയതിനോ?
2025 നവം: 5 ന് രണ്ടാം ഘട്ടം ഉദ്ഘാടനമാണല്ലോ അവിടെ: 2064ൽ ഉമ്മൻ ചാണ്ടിയുടെ കരാർ പ്രകാരം തീരേണ്ട തുറമുഖം മുപ്പതു വർഷം മുമ്പ് പൂർത്തിയാക്കുന്ന ഒരു മുഖ്യമന്ത്രിയാണയാൾ..
മനോരമ പിന്തുണക്കുന്ന യു ഡി എഫ്
വയനാട് ഫണ്ട് മുക്കിയിട്ടും ദുരന്തബാധിതർക്ക് അടുത്ത ജനുവരിയിൽ പുതു ജീവിതത്തിൻ്റെ ടൗൺഷിപ്പ് സാധ്യമാകും: അതാണോ പ്രതിഛായ തകർത്തത്: എഴുതാൻ ഇനിയുമെത്ര?
അതിനാൽ പ്രതിഛായ തകർന്നതിനാലല്ല, വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനാലാണ് സർക്കാർ പുതിയ തീരുമാനങ്ങൾ എടുത്തത്..
അതിൻ്റെ റിപ്പോർട്ടിലെങ്കിലും
വലതു രാഷ്ട്രീയം ഒഴിവാക്കാമായിരുന്നു ..
ആ മനുഷ്യനേയും കുടുംബത്തേയും വേട്ടയാടി പ്രതിഛായ തകർക്കാനിറങ്ങിയ കുഴൽനാടനു കിട്ടിയ അടി ആരുടെ മുഖത്താണ് ഏറ്റതെന്ന് നാട്ടുകാർക്കറിയാം:
അവസാനം “ലാവ്ലിൻ സമൺസിൻ്റെ “
കള്ളക്കഥയിൽ പ്രതിഛായ തകരുകയല്ലാ ഉണ്ടായത്. ആ മനുഷ്യനെ വേട്ടയാടിക്കൊല്ലാൻ വെമ്പുന്നവരോടുള്ള വെറുപ്പാണ് നാട്ടിലുണ്ടാവുക:
ഒരു സ്ത്രീ പറയുന്നതു കേട്ടു ..
“കോടിയേരി കാൻസർ വന്നു നരകിച്ചു ചത്തു: പിണറായിക്കും ആ ഗതിവരുമത്രേ. പൂതി കൊള്ളാം.. ആൾ സംഘിണിയാണ്. “അവരുടെ നിലവാരം അതാണ്: അതു രാഷ്ട്രീയമല്ല.
അതിനേക്കാളും അധഃപതിച്ച ഒരു യു ഡി എഫ് രാഷ്ട്രീയം കൂടി നമ്മുടെ മുന്നിലുണ്ട്.. എന്നിട്ടും ആ മുഖ്യമന്ത്രി ആയുരാരോഗ്യത്തോടെ ഏറെ നാൾ മുന്നേറണമെന്ന് നാട് ആഗ്രഹിക്കും.. ഒരു ചിത്രവധം കൊണ്ടും അയാളെ കീഴ്പ്പെടുത്താനാകില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

