ആട്ടിന്‍കുട്ടികളെ അജ്ഞാത ജീവി കടിച്ചുകൊന്നു; ആക്രമണം പത്തനംതിട്ട പെരുനാട്

wild-attack-pathanamthitta-perunad-mambara

പത്തനംതിട്ടയിൽ ആട്ടിന്‍ കുട്ടികളെ അജ്ഞാതജീവി ആക്രമിച്ച് കൊന്നു. പെരുനാട് മാമ്പാറയിലാണ് സംഭവം. കൃഷ്ണ ഭവനില്‍ ശ്യാമളയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് ആട്ടിന്‍ കുട്ടികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്.

ആട്ടിന്‍ കുട്ടികളെ ഇന്ന് രാവിലെയാണ് ചത്ത നിലയില്‍ കണ്ടത്. വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിന്‍ കുട്ടികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പുലിയാണ് ആക്രമിച്ചതെന്ന് ആദ്യം കരുതിയെങ്കിലും ജീവിയെ കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്ന് സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

Read Also: മദ്യപാനം ചോദ്യം ചെയ്തതിന് അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരം കല്ലിയൂരില്‍

വനപ്രദേശത്തോട് ചേര്‍ന്ന് മേഖലയാണ് പെരുനാട്. നാട്ടില്‍ പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലി ആക്രമിച്ചതായാണ് സംശയം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് കടക്കും. വന്യജീവി ആക്രമണത്തില്‍ വനം വകുപ്പ് ഉടനടി നടപടി സ്വീകരിക്കണമെന്ന് പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് മോഹനന്‍ ആവശ്യപ്പെട്ടു.

News Summary: Lambs were attacked and killed by an unknown animal in Pathanamthitta. The incident took place at Mampara, Perunad. The unidentified animal bit and killed two lambs that were being raised at Shyamala’s house in Krishna Bhavan.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News