
ഇടുക്കി നെടുങ്കണ്ടത്ത് സഹോദരന്റെ മക്കളുടെ വെട്ടേറ്റ് മധ്യവയസ്കൻ കൊല്ലപ്പെട്ടു. പൊന്നാങ്കാണി ഭോജൻ കമ്പനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്റെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് കൊലപാതകത്തിന് പിന്നെലെന്നാണ് നിഗമനം.
പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് നൽകുന്ന വിവരം. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നൽകിയതായാണ് വിവരം.
അതേസമയം തിരുവനന്തപുരത്ത് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതിയെക്കൂടി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. വലിയവിള സ്വദേശി സതീഷ് ശ്രാവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇലാൾ കേസിലെ രണ്ടാം പ്രതിയാണ്. കേസിൽ മൂന്ന് പ്രതികളാണ് ഇതുവരെ പിടിയിലായത്. ഇനി രണ്ട് പ്രതികളെ കൂടി കണ്ടെത്താൻ ഉണ്ട്. സതീഷ് ശ്രാവനെതിരെ 2019 ലും 2021 ലും കാപ്പ നിയമനടപടി ചുമത്തിയിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

