യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അതൃപ്തി; ജ്യോതികുമാര്‍ ചാമക്കാലയുടെ വീട്ടില്‍ ഐ വിഭാഗത്തിന്റെ രഹസ്യ യോഗം: ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

Secret meeting youth congress

യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയിലെ അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ പുകയുകയാണ്. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുന്‍പ് ഐ വിഭാഗം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയുടെ കൈതമുക്കിലുള്ള വീട്ടിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. 25-ല്‍ അധികം സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അബിന്‍ വര്‍ക്കി അടക്കമുള്ള നേതാക്കള്‍ രഹസ്യ യോഗത്തിന് നേതൃത്വം നല്‍കി. രഹസ്യ യോഗത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

വലിയ അവഗണനയാണ് ഐ വിഭാഗത്തിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പ്രഖ്യാപനത്തില്‍ ഉണ്ടായതെന്നും ദേശീയ നേതൃത്വത്തിന് മുന്നില്‍ പരാതി അറിയിച്ചെന്നും നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളായ ഉദയഭാനു ചിബ്‌സിനെയും മനീഷ് ശര്‍മ്മയെയും നേരില്‍ കണ്ടശേഷമാണ് നേതാക്കള്‍ യോഗത്തിന് എത്തിയത്.

Also read – ‘എല്ലാ സംസ്ഥാനത്തിനും കിട്ടേണ്ടത് കിട്ടണം; സുപ്രീംകോടതിയില്‍ എറ്റവും കൂടുതല്‍ കേന്ദ്രത്തിനെതിരെ പോരാടിയത് കേരളം’: മന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം ഒജെ ജനീഷ് ചുമതല ഏല്‍ക്കുന്ന ചടങ്ങിലെ പ്രസംഗത്തിലും അബിന്‍ വര്‍ക്കി തന്റെ അതൃപ്തി രേഖപ്പെടുത്തി. സംഘടനാ തെരഞ്ഞെടുപ്പ് മാനദണ്ഡം ഓര്‍മ്മിപ്പിച്ചായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രസംഗം. എന്നാല്‍ വയനാട് പ്രഖ്യാപിച്ച 30 വീടുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പുതിയ അധ്യക്ഷ ചുമതല ഏറ്റെടുത്ത ജനീഷ് പറഞ്ഞു.

അതേസമയം പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഡി.സതീശന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തില്ല. ചടങ്ങില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അസാന്നിധ്യവും ശ്രദ്ദേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News