തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അന്‍വറിൻ്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

pv-anvar-nilambur

തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അന്‍വറിൻ്റെ വീട്ടില്‍ ഇ ഡി റെയ്ഡ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പി വി അൻവറിൻ്റെ മലപ്പുറം ഒതായിയിലെ വീട്ടിലെത്തിയത്. ഡ്രെെവർ സിയാദ് ഉള്‍പ്പെടെ പി വി അന്‍വറിൻ്റെ സഹായികളുടെ വീട്ടിലും ഇ ഡി സംഘമെത്തി. മഞ്ചേരിയിലെ അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പാർക്കിലും പരിശോധന. കേരള ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതാണ് അന്വേഷിക്കുന്നത്.

അൻവറിൻ്റെ സഹായിയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിട്ടുണ്ട്. സ്ഥലത്തിൻ്റെ രേഖകൾ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന ഇ ഡി പരിശോധന. കഴിഞ്ഞ ദിവസം വിജിലൻസും പി വി അൻവറിൻ്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

ALSO READ: ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലേക്ക് പാർട്ടി പരിഗണിച്ചില്ല: ഇടുക്കി ഡിസിസി അംഗം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

പി വി അൻവർ ഇപ്പോൾ തൃണമൂല്‍ കോൺഗ്രസിലാണ്. നിലമ്പൂരിലെ എംഎൽഎ ആയിരുന്ന അൻവർ കഴിഞ്ഞ തവണ നിലമ്പൂരിൽ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News