ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടു; പാങ്ങോട് മിലിറ്ററി ക്യാമ്പ് മസ്ജിദിലെ പ്രവേശന വിലക്ക് നീങ്ങി

minority commission + pangodu military camp

കോവിഡ് വ്യാപനത്തിന് ശേഷം വിശ്വാസികളായ പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയ പാങ്ങോട് മിലിറ്ററി ക്യാമ്പിനുള്ളിലെ തിരുമല ജുമാമസ്ജിദിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാന്റർ തീരുമാനിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ അഡ്വ. എ എ റഷീദിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മിലിറ്ററി ക്യാമ്പിനുള്ളിൽ തന്നെയുള്ള മറ്റ് ദേവാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടും ജുമാമസ്ജിദിൽ മാത്രം അനുവദിക്കാത്തത് പുന: പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. മസ്ജിദിൽ പ്രവേശനവിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ജമാഅത് കൗൺസിൽ ജനറൽ സെക്രട്ടറി മുഹമ്മദ് സുധീർ നൽകിയ പരാതിയിലാണ് നടപടി.

ALSO READ; വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ട് കേന്ദ്രം ഉടൻ അനുവദിക്കണം: മന്ത്രി വി ശിവൻകുട്ടി

കമ്മീഷൻ ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. അതീവ സുരക്ഷാ മേഖലയിയുള്ള മസ്ജിദിൽ സുരക്ഷാ കാരണങ്ങളാലാണ് പ്രവേശനം നിഷേധിക്കുന്നതെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. മസ്ജിദ് സൈനികർക്ക് വേണ്ടിയുള്ളതാണെന്ന് സ്റ്റേഷൻ കമാന്റർ കമ്മീഷനെ അറിയിച്ചു. എന്നാൽ പ്രദേശവാസികളായ വിശ്വാസികൾ മസ്ജിദ് മുമ്പ് ഉപയോഗിച്ചിരുന്നതാണെന്ന് അഡ്വ എ എ റഷീദ് ഉത്തരവിൽ നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News