കേരള ഖജനാവ് കാലിയാണെന്നുള്ള ഏഷ്യാനെറ്റിൻ്റെ നുണപ്രചാരണത്തിന് മറുപടി നല്‍കി അഡ്വ. കെ അനില്‍കുമാര്‍. ഖജനാവ് കാലിയാണെന്നുള്ള വാര്‍ത്ത എപ്പോഴെങ്കിലും മുഖ്യമന്ത്രി പറഞ്ഞത് ഏഷ്യാനെറ്റ് കാണിക്കുമോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 2015-16 കേരള ബഡ്ജറ്റ് 76082 കോടിയും 2025-26 കേരള ബഡ്ജറ്റ് – 2 ലക്ഷം കോടിയുമാണ്. കേരളത്തിൻ്റെ തനതു വരുമാനം കൂടിയത് ഏഷ്യാനെറ്റ് അറിഞ്ഞുവോയെന്ന് അദ്ദേഹം ചോദിച്ചു.
700 കോടി കിട്ടിയില്ലെങ്കില്‍ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പറയുന്നവര്‍ എങ്ങനെയാണ് 10000 കോടിയുടെ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നുള്ള രീതിയില്‍ ഏഷ്യാനെറ്റില്‍ വസ്തുതാ വിരുദ്ധമായിട്ടുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനാണ് കെ അനില്‍കുമാര്‍ മറുപടി നല്‍കിയത്. അർഹതപ്പെട്ട നികുതി വിഹിതം ചോദിക്കുന്നത് കേരളം കടക്കെണിയിലായതിനാലല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഏഷ്യാനെറ്റിൻ്റെ നുണ സഭക്കാർ അറിഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിച്ചു. പി എം ശ്രീയിലൂടെ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കാനുള്ള പണം തരാത്തതല്ല പ്രശ്നമെന്നും അത് ചോദിക്കുന്നത് കടക്കെണിയിലാണെന്ന് വരുത്തി തീര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം
ഏഷ്യാനെറ്റിലെ നുണ സഭക്കാരോട് ..
കേരള ഖജനാവ് കാലിയാണെന്ന്
എപ്പോഴെങ്കിലും മുഖ്യമന്ത്രി പറഞ്ഞത് ഏഷ്യാനെറ്റ് കാണിക്കുമോ? ഇല്ല.
2015-16 കേരള ബഡ്ജറ്റ് .. 76082 കോടി.
2025-26 കേരള ബഡ്ജറ്റ് – 2 ലക്ഷം കോടി ..
കേരളത്തിൻ്റെ തനതു വരുമാനം കൂടിയത് ഏഷ്യാനെറ്റ് അറിഞ്ഞുവോ?
കേന്ദ്ര വിഹിതം കുറഞ്ഞു കുറഞ്ഞു വരുന്നത് ബി ജെ പി സംസ്ഥാന പ്രസിഡൻ്റിൻ്റെ ചാനൽ അറിഞ്ഞില്ല:
10-) 0 ധനകാര്യ കമ്മിഷൻ = 3.82% നികുതിവിഹിതം നൽകി.
15-0ധനകാര്യ കമ്മീഷൻ = 1.92%
അർഹതപ്പെട്ട നികുതി വിഹിതം ചോദിക്കുന്നത് കേരളം കടക്കെണിയിലായതിനാലല്ല എന്ന് ഏഷ്യാനെറ്റിലെ നുണ സഭക്കാർ അറിഞ്ഞില്ലേ?
ഇപ്പോൾ കടം: കേരളത്തിൻ്റെ കടം സംസ്ഥാനത്ത് 15 -> 0 സ്ഥാനത്തേക്ക്
കുറഞ്ഞതറിഞ്ഞില്ലേ.
പി. എം.ശ്രീയുടെ പേരിൽ വിദ്യാഭ്യാസ മേഖലയ്ക്ക് തരാനുള്ള മറ്റു ഫണ്ട് തരാത്തതല്ലേ പ്രശ്നം..
അതു ചോദിക്കുന്നത് കേരളം മുടിഞ്ഞതിനാലാണെന്നാണോ എഷ്യാനെറ്റിലെ നുണ സഭയുടെ വാദം: അല്ല ..
ഒരോ വകുപ്പിനും നീക്കിവെക്കപ്പെട്ട ഫണ്ട് ബഡ്ജറ്റിലുണ്ട് –
എസ്.എസ് കെ.
60% കേന്ദ്രം: 40% സംസ്ഥാനം
അതു പദ്ധതി പണം ..
അതു ചോദിക്കുന്നതിനു പകരം മറ്റു മേഖലക്ക് മാറ്റി വച്ച കാശ് എടുത്ത് ചിലവാക്കിയാൽ നുണ സഭക്ക് ചട്ടമറിയയെ കിട്ടും. കഷ്ടം .. ഒരു കോടി മനുഷ്യർക്ക് നിരവധി നേട്ടങ്ങൾ നൽകുന്ന ഒരു പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി..
ഇനി നുണ സഭക്കാർ എന്തു ചെയ്യും..
കഷ്ടം -കരഞ്ഞു തീർക്കട്ടെ:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

