‘തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി നന്നായി പഠിക്കും’: മന്ത്രി ജി ആർ അനിൽ

gr-anil-

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി നന്നായി പഠിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. നേതൃയോഗത്തില്‍ കാര്യങ്ങൾ വിലയിരുത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോർപ്പറേഷനിൽ ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചു. പരസ്പരം വോട്ട് മറിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തോൽവി പഠിക്കാൻ ജനങ്ങൾക്ക് കത്ത് അയക്കുന്നത് പുതിയ രീതി. ഗുണം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള നീക്കം: ‘മഹാത്മാഗാന്ധിയെ അപമാനിക്കുകയാണ് കേന്ദ്ര സര്‍ക്കാരിൻ്റെ ലക്ഷ്യം’; വി ശിവദാസൻ എം പി

ഇടതുപക്ഷം തിരിച്ചു വരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പ്രതികരിച്ചു. കേരളത്തിന്റെ ഭാവി ഇടതുപക്ഷം ആയിരിക്കും. വീഴ്ചകളെപ്പറ്റി പരിശോധിക്കും. തെറ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ സമ്മതിക്കാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനയുഗത്തിൽ പ്രതിഫലിക്കുന്നത് പാർട്ടിയുടെ അഭിപ്രായമാണ്. എം എം മണിയുടെ ക്ഷേമ പെൻഷൻ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. നേതാക്കൾ ഉപയോഗിക്കുന്ന ശൈലിയും വാക്കുകളും എല്ലാം പ്രധാനപ്പെട്ടതാണ്. എല്‍ ഡി എഫ് ഗവണ്‍മെൻ്റ് ചെയ്ത നേട്ടങ്ങൾ മങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News