തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ പോളിംഗ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ അനു കുമാരി അവധി പ്രഖ്യാപിച്ചു.
വിതരണ-സ്വീകരണ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യാനഗറിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും അതേസമയം ഇവിടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ്: ആവേശക്കൊടുമുടിയേറി ഏഴ് ജില്ലകളിൽ കലാശക്കൊട്ട്
വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ ഡിസംബർ 13 ന് അവധി ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു. വോട്ടെടുപ്പ് ദിനമായ ഡിസംബർ 9 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

