കോൺഗ്രസിൽ തീരാത്ത തമ്മിലടി; കോഴിക്കോട് കോർപറേഷൻ പാളയം വാർഡിലെ പരാജയത്തിന് കാരണം നേതാക്കളുടെ സ്വരച്ചേർച്ച ഇല്ലായ്മയും സ്ഥാനാർഥി നിർണയത്തിലെ തർക്കവുമെന്ന് പരാതിയുമായി പ്രവർത്തകർ

Kozhikode Congress internal conflict

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം, പുറത്ത് വന്നതിന് കോഴിക്കോട് കോൺഗ്രസിൽ തമ്മിലടി തുടരുന്നു. കോഴിക്കോട് കോർപ്പറേഷനിലെ പാളയം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയമാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 73 വോട്ടുകൾക്കാണ് ഇവിടെ UDF സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത്.

കോഴിക്കോട് കോർപ്പറേഷനിലെ പാളയം വാർഡ് എളുപ്പത്തിൽ ജയിക്കാം എന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടിയത്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ അടക്കമുള്ള തർക്കങ്ങളും, പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെ സ്വരച്ചേർച്ച ഇല്ലായ്മയും UDF സ്ഥാനാർത്ഥി അൻവറ തെക്കോത്തിന് തിരിച്ചടിയായി എന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ഇത് ശരിവെക്കുന്ന വാട്സ്ആപ്പ് ഓഡിയോ സന്ദേശങ്ങളാണ് പുറത്തുവന്നത്. പുതിയറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലിയാൽ, തിരിച്ചടി ഉണ്ടാകുമെന്നത്തടമുള്ള സന്ദേശങ്ങളാണ് പുറത്തുവന്നത്.

ALSO READ: സോണിയക്കൊപ്പം പോറ്റി മാത്രമല്ല; സ്വർണം പിടിച്ചെടുത്ത ജ്വല്ലറിയുടെ ഉടമ ഗോവർധനും; ചിത്രം പങ്കുവെച്ച് അഡ്വ. കെ അനിൽകുമാർ

ജനങ്ങൾക്കിടയിലേക്ക് പോകാതെ, സമൂഹമാധ്യമങ്ങളിൽ മാത്രം പ്രചരണം നടത്തിയാൽ ഇതാവും ഗതിയെന്നും പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു. 1273 വോട്ടുകൾ നേടി LDF ൻ്റെ അസ്വ. സാറ ജാഫർ ആണ് ഈ വാർഡിൽ വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News