കെ-ഡിസ്‌ക് സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതിക്ക് വാളക്കയത്ത് തുടക്കമായി

K DISC

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‌സിലിന്റെ (കെ-ഡിസ്‌ക്) ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയത്ത് നടന്നു. വാളക്കയം സർവ്വോദയ ഗ്രന്ഥശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ എൻ. ജയരാജ് എം.എൽ.എ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് ഡയറക്ടർ റവ. ഫാ. റോയി എബ്രഹാം പഴയപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. കെ-ഡിസ്‌ക് സോഷ്യൽ എന്റർപ്രൈസസ് ആൻഡ് ഇൻക്ലൂഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ ടോമി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ഗിരീഷ് കുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ALSO READ: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ

കൂടാതെ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബുലാൽ പി.കെ തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. പ്രാദേശിക തലത്തിൽ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News