എ, ഐ ഗ്രൂപ്പുകളുടെ വടംവലി; കഞ്ഞിക്കുഴി പഞ്ചായത്തിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു

UDF

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ ഗ്രൂപ്പ് തർക്കം മുറുകുന്നു. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ സമവായം ആയില്ല, UDF ന് മൃഗീയ ഭൂരിഭക്ഷം ഉണ്ടായിട്ടും എ., ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം മൂലമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വഴിമുട്ടുന്നത്. 18 സിറ്റുകൾ ഉള്ള കഞ്ഞിക്കുഴി പഞ്ചായത്താൽ UDF-14- LDF-3-NDA – 1 എന്നിങ്ങനെ ആണ് കക്ഷിനില.

മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് രാജേശ്വരി രാജൻ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. എന്നാൽ വനിത ജനറൽ പഞ്ചായത്ത് പ്രസിഡൻറ് ആണ് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ഭരണം എന്നിരിക്കെ രാജേശ്വരി രാജനെ പ്രസിഡൻറ് ആക്കുന്നതിന് എതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നത് പ്രതിസന്ധിക്ക് കാരണമാകുന്നു.

ALSO READ: തിരുവനന്തപുരത്ത് വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് പരുക്ക്

ഐ ഗ്രൂപ്പിന് സ്വാധിനം ഉള്ള പഞ്ചായത്തിൽ കോമളം മോഹൻ ദാസ് പ്രസിഡന്റ് ആകണം എന്നാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഗ്രൂപ്പ് രഹസ്യ യോഗങ്ങൾ ഇരു ഭാഗത്തും സജീവം ആണ് എങ്കിലും UDF – ന് മൃഗിയ ഭൂരിപക്ഷം ഉള്ള പഞ്ചായത്തിൽ പ്രസിഡൻറ് , വൈസ് പ്രസിഡൻറ് മാരെ സമവായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല.

കോമളം മോഹൻ ദാസ് പ്രസിഡൻറും സോയി മോൻ സണ്ണി വൈസ് പ്രസിഡൻറും ആകാനുമാണ് സാധ്യത എങ്കിലും DCC ഓഫിസിൽ സമാവായ ചർച്ച പുരോഗമിക്കുകയാണ്. ആര് പ്രസിഡന്റ് ആകും, വൈസ് പ്രസിഡൻറ് ആകും എന്ന് അറിയാൻ 27 വരെ കത്തിരിക്കെണ്ടിവരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News