
പുരുഷന്മാരിൽ വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് (വിസറൽ ഫാറ്റ്) ഹൃദയത്തിന് ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ‘ബിയർ ബെല്ലി’ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ ഹൃദയത്തിന്റെ ഘടനയിൽ ദോഷകരമായ മാറ്റങ്ങൾ വരുത്തുമെന്നും ഇത് സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതൽ പ്രകടമാകുന്നതെന്നും ഗവേഷകർ പഠനത്തിൽ കണ്ടെത്തി.
ചിക്കാഗോയിൽ നടന്ന റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (RSNA) വാർഷിക സമ്മേളനത്തിലാണ് പഠനവിവരങ്ങൾ അവതരിപ്പിച്ചത്. ജർമ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഹാംബർഗ്-എപ്പെൻഡോർഫിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, വയറിലെ കൊഴുപ്പ് ഹൃദയത്തിന്റെ പേശികൾ കട്ടി കൂടുന്നതിനും (Concentric Hypertrophy) ഹൃദയ അറകളുടെ വലിപ്പം കുറയുന്നതിനും കാരണമാകുന്നു. ഇതിനെ ‘കാർഡിയാക് റീമോഡലിംഗ്’ എന്നാണ് വിളിക്കുന്നത്.
ALSO READ : രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കാറുണ്ടോ? അപകടമുണ്ട്, ശ്രദ്ധിക്കണം
ഇതിന്റെ ഫലമായി ഹൃദയത്തിന് പമ്പ് ചെയ്യാവുന്ന രക്തത്തിന്റെ അളവ് കുറയുകയും, ഹൃദയപേശികൾക്ക് അയവ് വരാൻ പ്രയാസം നേരിടുകയും ചെയ്യും ഇത് ക്രമേണ ഹൃദയസ്തംഭനത്തിലേക്ക് (Heart Failure) നയിക്കാം എന്നാണ് പഠനം പറയുന്നത്.
46 മുതൽ 78 വയസ്സുവരെയുള്ള 2,244 മുതിർന്നവരിൽ നടത്തിയ അഡ്വാൻസ്ഡ് കാർഡിയാക് എം.ആർ.ഐ (MRI) പരിശോധനയിലൂടെയാണ് ഈ വിവരങ്ങൾ പുലർത്തു വന്നത്. ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ‘റൈറ്റ് വെൻട്രിക്കിളിനെ’ ആണ് ഈ കൊഴുപ്പ് കൂടുതൽ ദോഷകരമായി ബാധിക്കുന്നത്.
ALSO RAED : സോഷ്യൽ മീഡിയ പറയുന്നതെല്ലാം സത്യമല്ല: ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
ശരീരഭാരം അളക്കുന്ന ബോഡി മാസ് ഇൻഡക്സിനേക്കാൾ (BMI) ഹൃദയാരോഗ്യത്തിന് പ്രധാനം ഇടുപ്പും അരക്കെട്ടും തമ്മിലുള്ള അനുപാതമാണ് (Waist-to-hip ratio) എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ബി.എം.ഐ ശരീരത്തിലെ കൊഴുപ്പിന്റെ വിതരണത്തെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നില്ല. പുരുഷന്മാരിൽ ഈ അനുപാതം 0.90-ഉം സ്ത്രീകളിൽ 0.85-ഉം കവിഞ്ഞാൽ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

