സ്റ്റൈൽ ബസിന് മാത്രമായാൽ പോരല്ലോ, ബസ് സ്റ്റേഷനും വേണ്ടേ… അടിമുടി മാറാൻ കെഎസ്ആർടിസി സ്റ്റേഷനുകൾ; ഡിസൈൻ പങ്കുവച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

new KSRTC bus station design

കാലത്തിനനുസരിച്ച് നല്ല സ്റ്റൈലായി കോലം മാറാനൊരുങ്ങി കെ എസ് ആർ ടി സി. ബസുകൾക്ക് സ്റ്റൈലൻ ഡിസൈൻ നൽകിയതിന് പിന്നാലെയാണ് ബസ് സ്റ്റേഷനുകളും ആധുനികരീതിയിൽ മുഖം മിനുക്കുന്നത്. പുതിയ ഡിസൈനുകൾ മന്ത്രി കെ ബി ഗണേഷ് കുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ചു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയതായി നിർമ്മിക്കുന്ന കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ കെ എസ് ആർ ടി സി ബസ് സ്റ്റാന്‍ഡുകളുടെ ഡിസൈനാണ് മന്ത്രി പുറത്തുവിട്ടത്.

ആഗസ്റ്റിൽ കെ എസ് ആർ ടി സിയുടെ പുത്തൻ ബസുകൾ നിരത്തിലിറങ്ങിരുന്നു. ആധുനിക സൗകാര്യങ്ങളോടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായി നിരവധി പുതിയ ബസുകളാണ് എത്തിയത്.

ALSO READ; മഹാനവമി, വിജയദശമി അവധി: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു, വിവരങ്ങളറിയാം

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

അടിപൊളി ബസുകൾ വരുമെന്ന് പറഞ്ഞു, വന്നു.
ഇനി ഇതാ അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ.
ഡിജിറ്റൽ യുഗത്തിനനുസരിച്ച് KSRTC യും മാറുന്നു..
ഇതുവരെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി,.തുടർന്നും നിങ്ങളുടെ പിന്തുണ ഉണ്ടാകട്ടെ….

അത്യാധുനിക സൗകര്യങ്ങളോടെ പുതിയതായി നിർമ്മിക്കുന്ന കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ KSRTC ബസ് സ്റ്റാന്‍ഡുകളുടെ ഡിസൈന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News