കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാണ സംഭവം: അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്ടര്‍

kollam

കൊല്ലത്ത് ദേശീയപാത ഇടിഞ്ഞു താണ സംഭവത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ അടിയന്തര യോഗം ചേരും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
ഉദ്യോഗസ്ഥരും കരാറുകാരും അടിയന്തിര യോഗത്തില്‍ പങ്കെടുക്കും.

ക‍ഴിഞ്ഞ ദിവസമാണ് കൊട്ടിയം മൈലക്കാട് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത മണ്ണിടിഞ്ഞ് താ‍ഴ്ന്ന് അപകടമുണ്ടായത്. ആ സമയത്ത് റോഡിലൂടെ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവര്‍ തലനാരി‍ഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്കൂള്‍ ബസില്‍ മുപ്പത്തിയഞ്ചോളം കുട്ടികള്‍ യാത്ര ചെയ്തിരുന്നു. തലനാരി‍ഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്.

ALSO READ: ‘കൊല്ലം ഡിസിസി മാഫിയ സംഘത്തിന്‍റെ കൈപ്പിടിയിൽ’: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രണ്ട് കോൺഗ്രസ് നേതാക്കന്മാർ രാജി വെച്ചു

മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്നത്. ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാല്‍ വീഴ്ചയില്ലെന്ന് ദേശീയപാത അതോറിറ്റി മറുപടി നല്‍കിയിരുന്നു. ഉയരപ്പാതയുടെ മുകൾഭാഗത്ത് നാലടിയോളം താഴ്ചയിൽ പശയുള്ള ചെമ്മണ്ണിടുകയും അതിന് താഴെ അഷ്ടമുടിക്കായലിൽ നിന്നുള്ള മണൽകലർന്ന ചെളിയാണ് നിറച്ചിരുന്നത്. സൈഡ് വാൾ റോഡിലേക്ക് പതിക്കാതി​രുന്നതി​നാല്‍ വൻ ദുരന്തമൊഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News