പരസ്യ ബോർഡിൻ്റെ ഗ്രില്ലുകൾക്കിടയിൽ കുരുങ്ങി കാക്ക; രക്ഷിക്കാനായി പറന്നെത്തി അഗ്നിരക്ഷാ സേന

എറണാകുളം കോതമംഗലത്ത് പരസ്യ ബോർഡിൻ്റെ ഗ്രില്ലുകൾക്കിടയിൽ കുരുങ്ങിയ കാക്കയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. രാവിലെ ഗ്രില്ലിൽ കുടുങ്ങി പിടയ്ക്കുന്ന കാക്കയെ കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്.

കോതമംഗലം ടൗണിലുള്ള സിനിമാ തിയേറ്ററിൻ്റെ പരസ്യ ബോർഡിൻ്റെ ഗ്രില്ലിൽ കുടുങ്ങി ജീവനു വേണ്ടി പിടയുന്ന കാക്കയെ തൊട്ടടുത്ത സ്ഥാപനത്തിലെ ഒരാളാണ് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ഫയർ ഫോഴ്സ് സംഘം എത്തി ബോർഡിൻ്റെ ആർച്ചിനു മുകളിൽ കയറി കാക്കയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

ALSO READ: കടിക്കാൻ ഓടിച്ചതിലെ കലി; തിരുവനന്തപുരത്ത് വളർത്തുനായയെ കമ്പി കൊണ്ട് അടിച്ചു കൊന്ന പ്രതികൾ പിടിയിൽ

ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ സുജിത്, KP ഷമീർ, ആബിദ്, ജിയോബിൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെട്ട ആശ്വാസത്തിൽ കാക്ക ദൂരെക്ക് പറന്നു പോയി.

ENGLISH SUMMARY: The fire force rescued a crow trapped between the grills of an advertising board in Kothamangalam, Ernakulam. A crow was first spotted by someone from a nearby establishment, trapped in the grill of a movie theater’s billboard in Kothamangalam Town, fighting for its life.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News