തൊടുപുഴ മുട്ടം എഞ്ചിനീയറിങ് കോളേജിൽ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ പരക്കെ അക്രമം അഴിച്ചുവിട്ട് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൈ തല്ലിയൊടിച്ചു. ശേഷം മാരകായുധങ്ങളുമായി പ്രവർത്തകർ തെരുവിൽ പ്രകടനം നടത്തി.
തൊടുപുഴ മുട്ടം എൻജിനിയറിങ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംഘർഷത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകർക്ക് ഗുരുതരമായി പരുക്കേറ്റു. എസ്എഫ്ഐ തൊടുപുഴ വെസ്റ്റ് ഏരിയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഫാസിലിനാണ് ഗുരുതരമായി പരിക്കേറ്റത്.
ALSO READ; വണ്ടാനം മെഡിക്കൽ കോളേജിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
മുഹമ്മദ് ഫാസിലിന്റെ കൈ എല്ലിന് സംഘർഷത്തിൽ ഒടിവുണ്ട്. ക്യാമ്പസിന് പുറത്ത് നിന്നും സംഘം ചേർന്നെത്തിയ യൂത്ത് കോൺഗ്രസ്സ് KSU പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ അക്രമം അഴിച്ചിവിടുകയായിരുന്നു എന്ന് മുഹമ്മദ് ഫാസിൽ പറഞ്ഞു.
അക്രമത്തിൽ കൈയുടെ എല്ല് ഞരമ്പിൽ തറച്ചു കയറിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഹമ്മദ് ഫാസിലിനെ തൊടുപുഴ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ സർജറിക്ക് വിധേയനാക്കി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തൊട്ട്മുമ്പായിരുന്നു അക്രമണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാമ്പസിന് പുറത്ത് സംഘടിച്ചിരുന്നു. സംഘര്‍ഷത്തിന് ശേഷം മാരകായുധങ്ങളുമായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടം ടൗണില്‍ പ്രകടനം നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

