വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിച്ചത് ആറ് മണിക്കൂർ; ഡ്രൈവർ യദുവിനെ മാറ്റി നിർത്തിയതിൽ വിശദീകരണവുമായി മന്ത്രി കെബി ​ഗണേഷ്കുമാർ

kB Ganesh Kumar Driver yadhu

അടുത്തിടെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായ വസ്തുതാ വിരുദ്ധയ വിഷയമാണ് തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും ഒരു കെഎസ്ആർടിസി ഡ്രൈവറുമായുള്ള വിഷയം. കുറച്ച് നാൾ മുന്നെ മുൻമേയർ കാറിൽ യാത്ര ചെയ്യുമ്പോൾ റോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ ചെറിയ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചു വിട്ടു എന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങളും പടച്ച് വിട്ടത്.

എന്നാൽ സംഭവത്തിന് പിന്നിലെ വസ്തുതയും പ്രസ്തുത കരാർ ഡ്രൈവറെ ജോലിയിൽ നിന്നും ഒഴിവാക്കാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ്കുമാർ. ആര്യാ രാജേന്ദ്രനോ മറ്റാരുടേയോ വിഷയത്തിൻ്റെ അടിസ്ഥാനത്തിലല്ല ജോലിയിൽ നിന്നും യദുവെന്ന ഡ്രൈവറെ ഒഴിവാക്കിയത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി ഓടിക്കുന്ന സമയത്ത്, ഏതാണ്ട് ആറ് മണിക്കൂറിലധികം ഡ്രൈവർ ചെവിയിൽ ഇയർഫോൺ വെച്ച് ആരോടോ സംസാരിച്ചിരുന്നു എന്നതാണ് നടപടിക്ക് പിന്നിലെ പ്രധാന കാരണം. ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിക്കുന്നതിൻ്റെ കോൾ ഡീറ്റെയിൽസ് ഉൾപ്പെടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെഎസ്ആർടിസി എംഡിക്ക് കൈമാറുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി തന്നെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി കെബി ​ഗണേഷ്കുമാർ പറയുന്നു.

Also read: ഏഷ്യാനെറ്റ് ചാനലിന്റെ ലേറ്റസ്റ്റ് നുണബോംബ് വന്നിട്ടുണ്ട്: നുണവ്യാപാരികളെ കരുതിയിരിക്കുക എന്ന് കെ കെ രാഗേഷ്

ബസ്സിലെ യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷ കണക്കിലെടുക്കാതെ, അപകടകരമായും നിയമവിരുദ്ധമായും വണ്ടി ഓടിച്ചതിനാലാണ് അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും മന്ത്രിമാരോ മറ്റാരുമോ ഇടപെട്ടിട്ടില്ല. ഇതോടെ മാധ്യമങ്ങൾ കെട്ടിച്ചമച്ച ഒരു കള്ള വാർത്തയ്ക്ക കൂടെയാണ് വിരമമാകുന്നത്. ചിലരാഷ്ട്രീയ താത്പര്യങ്ങളോട് കൂടിയുമാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും മുന്നെ ചർച്ചകൾ നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News