
എറണാകുളം: മുനമ്പം ഭൂമിയിലെ എല്ലാവിധ റവന്യൂ അവകാശങ്ങളും പുനഃസ്ഥാപിച്ച് എറണാകുളം ജില്ല കളക്ടറുടെ ഉത്തരവ്. വില്ലേജ് ഓഫീസർ നല്‍കിയ അപേക്ഷയിലാണ് കളക്ടറുടെ നടപടി. വാക്ക് പാലിച്ച സംസ്ഥാന സർക്കാറിന് സമരസമിതി നന്ദി പറഞ്ഞു. സര്‍ക്കാർ ശ്രമ ഫലമായി, മുനമ്പം ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചുള്ള ഹൈക്കോടതി നിർദ്ദേശത്തിലാണ് എറണാകുളം ജില്ല കളക്ടര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
വില്ലേജ് ഓഫീസർ നല്‍കിയ അപേക്ഷയിൽ മുനമ്പം ഭൂമിയിലെ എല്ലാവിധ റവന്യൂ അവകാശങ്ങളും പുനസ്ഥാപിച്ചാണ് ഉത്തരവ്. ഉത്തരവിന്‍റെ പകര്‍പ്പ് ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ക്ക് കൈമാറി. തീരദേശ ജനതയ്ക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചെന്നും സമരസമിതി പറഞ്ഞു.
മുനമ്പത്തെ ഭൂ നികുതി കോടതി ഉത്തരവ് വന്നതിന്‍റെ തൊട്ടു പിന്നാലെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ പോക്ക് വരവ്, കൈവശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്കെച്ച്, ആര്‍ഒആര്‍ മുതലായ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ എത്തിത്തുടങ്ങിയതോടെ വില്ലേജ് ഓഫീസറാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്ടര്‍ പുതിയ ഉത്തരവ് ഇറക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

