ഇടുക്കിയിലും യു ഡി എഫിൽ പ്രതിസന്ധി. ജോസഫ് വിഭാഗത്തിന് അമിത പരിഗണന നൽകി ലീഗിനെ അവഗണിക്കുന്നുവെന്ന പരാതിയിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിലിടഞ്ഞു. ജില്ലാ പഞ്ചായത്തിൽ ലീഗിന് നിലവിൽ സീറ്റില്ല. കട്ടപ്പന മുനിസിപ്പാലിറ്റിയിലും ലീഗിന് സീറ്റില്ലാതെ വന്നതോടെ, നേരത്തെ മത്സരിച്ചിരുന്ന അടിമാലിയോ കരിമണ്ണൂരോ തിരികെ തരണമെന്നാണ് ലീഗിന്‍റെ ആവശ്യം. ഇതോടെ യു ഡി എഫിൽ സീറ്റ് ധാരണ കീറാമുട്ടിയായിട്ടുണ്ട്.
പത്തനംതിട്ടയിലും യു ഡി എഫിലും കോൺഗ്രസിലും തർക്കം നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അധിക സീറ്റ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ജോസഫിന് സീറ്റ് കൊടുക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചതോടെ യു ഡി എഫിൽ തമ്മിലടി കടുത്തിട്ടുണ്ട്.
News Summary: Crisis in Idukki UDF. Congress and Muslim League clash over complaints that the League is being ignored by giving excessive consideration to the Joseph faction.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

