
തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് ആരോപണം. നെയ്യാറ്റിന്‍കര മുട്ടക്കാട് സ്വദേശി സുനിത ജീവനൊടുക്കിയതിലാണ് ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെതിരെ ആരോപണം ഉയർന്നത്. സുനിതയുടെ ആത്മഹത്യാ കുറിപ്പില്‍ ഫ്രാങ്ക്ളിന്റെ പേരുണ്ട്. ഗുരുതര ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു
വായ്പയുടെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ചു, നിരന്തരം ശല്യം ചെയ്തു, വായ്പയുടെ പേരില്‍ കബളിപ്പിച്ചു അടക്കമുള്ള ആരോപണങ്ങൾ കുറിപ്പിലുണ്ട്. ഇന്നലെയാണ് സുനിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് ചോർന്ന് മരിച്ചുവെന്ന നിലയിലായിരുന്നു ഇന്നലെ വാര്‍ത്ത വന്നത്.
നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറാണ് ജോസ് ഫ്രാങ്ക്‌ളിന്‍. അമ്മയെ ഫ്രാങ്ക്ളിൻ നിരന്തരം ഉപദ്രവിച്ചുവെന്ന് സുനിതയുടെ മകന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ഹെല്‍പ് ലൈന്‍ നമ്പര്‍- 1056. 0471 – 2552056)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

