പി ജി ഫലപ്രഖ്യാപനത്തിന് കാലതാമസം: സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടണമെന്ന് യുജിസിയോട് ന്യൂനപക്ഷ കമ്മീഷൻ

minority commission

പിജി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന 3 ലക്ഷം രൂപയുടെ നാഷണൽ സ്കോളർഷിപ്പ് പുതുക്കിനൽകുന്നതിന് അപേക്ഷിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന കേരള സർവകലാശാലയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് യുജിസിക്ക് നിർദ്ദേശം നൽകി. കേരള സർവകലാശാല പി ജി ഫലപ്രഖ്യാപനത്തിന് കാലതാമസമുണ്ടായ സാഹചര്യത്തിലാണ് സർവകലാശാല യുജിസിക്ക് കത്തയച്ചത്.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 ലേക്ക് നീട്ടണമെന്നാണ് സർവകലാശാല യുജിസിക്ക് നൽകിയ അപേക്ഷ. കാലാവധി ജനുവരി 15 ന് അവസാനിച്ചിരുന്നു. ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന മൂന്ന് ലക്ഷം രൂപയുടെ നാഷണൽ സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ പിജി ഒന്നാംവർഷ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്യണം.

ALSO READ; വാർദ്ധക്യം തളർച്ചയല്ല, വളർച്ചയുടെ ഘട്ടം; കേരള വയോജന നയം 2026-ന് മന്ത്രിസഭയുടെ അംഗീകാരം

മുൻവർഷങ്ങളിൽ ഒന്നാം സെമസ്റ്റർ മാർക്ക് ലിസ്റ്റും സാക്ഷ്യപത്രവും ഉണ്ടെങ്കിൽ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പുതുക്കി നൽകുമായിരുന്നു. എന്നാൽ രണ്ടാം സെമസ്റ്റർ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്തില്ലെന്ന കാരണത്താൽ ഇക്കൊല്ലം സ്റ്റേറ്റ് ലെവൽ നോഡൽ ഓഫിസർ ഹർജിക്കാരിയുടെ അപേക്ഷ നിരസിക്കുകയായിരുന്നു. മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്ത് സ്കോളർഷിപ്പ് പുതുക്കുന്നതിന്റെ കാലാവധി ജനുവരി 15ന് അവസാനിച്ചു.

കേരള സർവകലാശാല രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലപ്രഖ്യാപനം ഉണ്ടായത് ജനുവരി 23നാണ്. ഫല പ്രഖ്യാപനത്തിന് സർവകലാശാലയിൽ നിന്നുമുണ്ടായ കാലതാമസം കാരണം തുക നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർഥിനി കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ ആസ്ഥാനത്ത് നടന്ന സിറ്റിംഗിൽ കൊല്ലം കടത്തൂർ പടിഞ്ഞാറേത്തറ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News