മഴയെ അവഗണിക്കേണ്ട; സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

rain alert next 3 hrs 19 02 2026

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. സംസ്ഥാന വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ് ഇന്ന് നിലനിൽക്കുന്നത്. സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വരുന്ന 5 ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്.

ALSO READ: ഹിജാബ് വിവാദം: ‘നീതിക്കും ന്യായത്തിനും വേണ്ടി നിവര്‍ന്നു നിന്ന് സംസാരിക്കുന്നതാണ് രാഷ്ട്രീയം, അധികാരത്തെ മുന്നില്‍ കണ്ട് ഉരുണ്ട് കളിക്കുന്നതല്ല’; യുഡിഎഫിനെ വിമര്‍ശിച്ച് സിറാജ് ലേഖനം

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഈ ജില്ലകളിൽ പ്രവചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News