സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എളമരം കരീമിന് കോഴിക്കോട്ട് ആവേശോജ്വല സ്വീകരണം . സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിലായിരുന്നു സ്വീകരണം. എൽഡിഎഫ് കൺവീനർ ടി .പി രാമകൃഷ്ണൻ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്‌റ്റേഡിയം കോർണറിൽനിന്ന് ആരംഭിച്ച തൊഴിലാളി മാർച്ചിൽ ട്രേഡ് യൂണിയൻ പതാകയും അഭിവാദനമുദ്രാവാക്യം രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. ചെണ്ട, നാസിക് ബാൻഡ് താളപ്പൊലിമയിലാണ് ജാഥ മുതലക്കുളത്ത് എത്തിച്ചേർന്നത്.
മാവൂർ ഗ്വാളിയോർ റയോൺസിലെ തൊഴിലാളി നേതാവായി തുടങ്ങിയ എളമരം കരീമിന്റേത് ത്രസിപ്പിക്കുന്ന സംഘടനാ വൈഭവമാണെന്ന് ടി പി രാമകൃഷ്‌ണൻ പറഞ്ഞു.
ട്രേഡ്‌യൂണിയൻ ഇല്ലെങ്കിൽ രാജ്യത്തെ തൊഴിലവകാശവുമില്ലാതാവുമെന്നും
ട്രേഡ് യൂണിയനെ നശിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും എളമരം കരീം പറഞ്ഞു. തൊഴിലാളിവർഗ ഐക്യത്തെക്കുറിച്ച് പഠിച്ചത് മാവൂർ റയോൺസിലെ തൊഴിലാളി സമരങ്ങളിൽനിന്നാണ്. ഹൃദ്യമായ സ്വീകരണമാണ് കോഴിക്കോട്ടെ തൊഴിലാളിസമൂഹം തനിക്കു നൽകിയതെന്നും എളമരം കരീം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

