റീജിനൽ ഫിലിം ഫെസ്റ്റിവൽ: ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ ആരംഭിക്കും

Regional IFFK Kozhikode

ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നാളെ (28/07/25) ആരംഭിക്കും. കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ നടനും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സന്തോഷ് കീഴാറ്റൂർ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും. നടി പ്രിയ ശ്രീജിത് സന്നിഹിതയാവും.

2018 ന് ശേഷം കോഴിക്കോട്ടെത്തുന്ന റീജിയണൽ ഐ.എഫ് എഫ്.കെയിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. ദിവസവും 5 പ്രദർശനങ്ങളുണ്ടാവും. 2024 ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന 28-ാമത് ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് റീജിനൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.

ALSO READ – വേട്ടൈയനിലെ പാട്രിക്ക് എന്ന വേഷം ചോദിച്ച് വാങ്ങിയത്: ഫ​ഹ​ദ് ഫാസിൽ

ലോക സിനിമാ വിഭാഗത്തിൽ 14, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 7, മലയാളം സിനിമാ വിഭാഗത്തിൽ 11, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 14 ചിത്രങ്ങൾ എന്നിവ കൂടാതെ കാലിഡോസ്കോപ്പ് വിഭാഗത്തിൽ മലയാളം, ആസ്സാമീസ് ഭാഷകളിൽ നിന്ന് ഓരോന്നു വീതം, ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ മൂന്ന്, ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ അഞ്ച് എന്നിങ്ങനെയാണ് സിനിമകളുടെ തെരഞ്ഞെടുപ്പ്. ഇവ കൂടാതെ പ്രശസ്ത അഭിനേത്രി ശബാന ആസ്മിക്ക് ആദരവായി അങ്കുർ എന്ന ചലച്ചിത്രവും പ്രദർശിപ്പിക്കും.

ALSO READ – 2013 ൽ റിലീസ് ചെയ്ത ദുഃഖപര്യവസായിയായ റൊമാന്റിക്ക് ചിത്രത്തിന് എ ഐ ഉപയോ​ഗിച്ച് ഹാപ്പി എൻഡിങ് നൽകാൻ നിർമാണ കമ്പനി

രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം. 354 രൂപയാണ് ഡെലിഗേറ്റ് ഫീസ് (വിദ്യാർത്ഥികൾക്ക് 177 രൂപ). https:// registration.iffk.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൈരളി തിയേറ്ററിൽ സജ്ജമാക്കിയ ഡെലിഗേറ്റ് സെല്ലിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. ജൂലൈ 28 തിങ്കൾ രാവിലെ 11 മണി മുതൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷന് പുറമെ ഇന്ന് ( തിങ്കൾ) ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ കൈരളി തിയേറ്ററിൽ സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News