‘സമസ്തയുടെ പ്രവര്‍ത്തനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നു, ഫണ്ട് പിരിവ് തടയുന്നു’; ലീഗ് അനുകൂല വിഭാഗത്തിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍

samastha-vs-muslim-league-jifri-thangal

സമസ്ത ഇ കെ വിഭാഗത്തിന് എതിരായ പ്രചാരണത്തിന് എതിരെ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ പ്രവര്‍ത്തനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇവരെ നേതൃത്വത്തില്‍ നിന്നും മാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.


സമസ്തയ്ക്ക് എതിരായ വിഭാഗീയ നീക്കങ്ങളെ ശക്തമായ ഭാഷയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിമര്‍ശിച്ചത്. ഫണ്ട് പിരിവ് നടത്തുന്നത് ചിലര്‍ തടയുന്നു.
അനാവശ്യമായ ആക്ഷേപങ്ങള്‍ സമസ്തയ്‌ക്കെതിരെ ഉന്നയിക്കരുത്. സമസ്തയിലെ പണ്ഡിതര്‍ ചെയ്യാത്ത കാര്യങ്ങൾ പറഞ്ഞ് സമസ്തയെ ചെറുതാക്കി കാണിക്കരുതെന്നും ജിഫ്രി മുത്തുക്കോ തങ്ങള്‍ പറഞ്ഞു.

Read Also: പാലക്കാട് പ്രമീള ശശിധരൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദിപങ്കിട്ട സംഭവം: ബിജെപിയിൽ പൊട്ടിത്തെറി; പാർട്ടി വിരുദ്ധ നിലപാടെന്ന് ജില്ലാ നേതൃത്വം

സമസ്ത നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഫണ്ട് പിരിവ് മന്ദഗതിയില്‍ തുടരുന്നതിനിടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. 25 കോടി രൂപ ലക്ഷ്യമിട്ട് നടക്കുന്ന ഫണ്ട് പിരിവില്‍ കഴിഞ്ഞ ദിവസം വരെ അഞ്ച് കോടി രൂപയാണ് പിരിക്കാനായത്. ലീഗ് അനുകൂല വിഭാഗം വിട്ട് നില്‍ക്കുന്നത് കൊണ്ടാണ് ഫണ്ട് പിരിവ് മന്ദഗതിയില്‍ ആയതെന്നാണ് സമസ്തയിലെ പണ്ഡിത സഭയുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News