സിഎംആർഎൽ കേസിൽ ബിജെപി നേതാവ് ഷോൺ ജോർജിന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. സിഎംആർഎലിൽ നിന്ന് എസ്എഫ്ഐഒ പിടിച്ചെടുത്ത ഡയറിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഷോൺ നൽകിയ ഹർജി കോടതി തള്ളി. എസ്എഫ്ഐഒ രേഖകൾ ഷോണിന് പരിശോധിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി. സി എം ആർ എല്ലിൽ പരിശോധന നടത്തി എസ് എഫ് ഐ ഒ പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ഷോൺ സമർപ്പിച്ച ഹർജി എറണാകുളത്തെ പ്രത്യേക കോടതി നേരത്തെ തള്ളിയിരുന്നു.
ഈ ഉത്തരവ് ചോദ്യം ചെയ്താണ് ബി ജെ പി നേതാവായ ഷോൺ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ നിർണായ വിവരങ്ങൾ ഡയറിയിൽ ഉണ്ടെന്നും, അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ നൽകാൻ ഉത്തരവിടണം എന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം.
ALSO READ; വയനാട് ഫണ്ട് തട്ടിപ്പ്: ക്രമക്കേട് ചൂണ്ടിക്കാട്ടിയ നേതാക്കളെ സസ്പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ്
എന്നാൽ പ്രത്യേക കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി ഷോൺ ജോർജിന്‍റെ ആവശ്യം തള്ളി. ഷോണിന് രേഖകൾ പരിശോധിക്കാൻ പോലും ആവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് പരിശോധിക്കാമെന്ന പ്രത്യേക കോടതി ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. സിഎംആര്‍എലിന്‍റെ ഭാഗം കൂടികേട്ടിട്ട് പുതിയ തീരുമാനമെടുക്കാന്‍ എറണാകുളം സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. രണ്ട് ഉത്തരവുകളും എതിരായത് ബിജെപി നേതാവായ ഷോൺ ജോർജിന് കനത്ത തിരിച്ചടിയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

