കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐ തേരോട്ടം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ ജില്ലയിൽ 64 ൽ 32 കോളേജുകളിലും എസ്എഫ്ഐക്ക് എതിരില്ല.
ചൊവ്വാഴ്ചയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 26നാണ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. 37 സർവകലാശാല കൗൺസിലർമാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കെഎസ്‌യു കുത്തകയായിരുന്ന പെരിങ്ങോം നവജ്യോതി കോളേജ് യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു. കോളേജിൽ അഞ്ച് മേജർ സീറ്റ് ഉൾപ്പെടെ 11 സീറ്റിലാണ് എസ്എഫ് ഐ എതിരില്ലാതെ ജയിച്ച് യൂണിയൻ പിടിച്ചെടുത്തത്.
ALSO READ: ചെറുതുരുത്തിയിൽ കെഎസ്‌യു ആക്രമണം; എസ്എഫ്ഐ നേതാക്കൾക്ക് പരുക്ക്
പെരിങ്ങോം നവജ്യോതി, ഗവ.കോളേജ് പെരിങ്ങോം, സൺറൈസ്, ജേബിസ് പെരിങ്ങോം, ഗുരുദേവ് മാത്തിൽ, സംസ്കൃത സർവകലാശാല ക്യാമ്പസ് പയ്യന്നൂർ, നെസ്റ്റ് കോളേജ് പയ്യന്നൂർ, സ്റ്റെംസ് മോറാഴ, ടാസ്ക്, കാസ്പ് തളിപ്പറമ്പ്, ഐടിഎം മയ്യിൽ, ഐടിഎം (എംബിഎ) , എസ്ഇഎസ് അൺ എയിഡഡ് , ബിഎൽഎം തിമിരി , മേരിമാതാ ആലക്കോട്, ഇരിട്ടി ഐഎച്ച്ആർഡി, പിലാത്തറ കോ– ഓപ്പറേറ്റീവ്, മാടായി ഐഎച്ച്ആർഡി, ടിഐഎഎസ് തലശേരി, ഹെർമൻ ഗുണ്ടർട്ട് തലശ്ശേരി, ഗവ. ബ്രണ്ണൻ ബി എഡ് സെൻ്റർ, പിണറായി ഐഎച്ച്ആർഡി, എംഇഎസ് കൂത്തുപറമ്പ്, കൂത്തുപറമ്പ് ഐഎച്ച്ആർഡി, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് ചൊക്ലി, എസ്എൻജി തോട്ടട, ഐഐഎച്ച് ടി തോട്ടട, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ്, എംവിആർ പാപ്പിനിശേരി, ആംസ്റ്റെക് പാപ്പിനിശേരി, രാജീവ് മെമ്മോറിയൽ ബി എഡ് കോളേജ്, കില തളിപ്പറമ്പ് തുടങ്ങിയ കോളേജുകളിലാണ് എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചത്.
അതോടൊപ്പം തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് ഉൾപ്പെടെ 11 അസോസിയേഷനും ഒരു മേജർ സീറ്റും പയ്യന്നൂർ കോളേജിൽ മൂന്ന് മേജർ സീറ്റ് ഉൾപ്പെടെ ഏഴ് സീറ്റിലും ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിൽ മൂന്ന് മേജർ സീറ്റിലും 13 അസോസിയേഷനുകളിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. രണ്ട് ഗവ. കോളേജുകളിലും രണ്ട് സർവകലാശാല ക്യാമ്പസുകളിലും എസ്എഫ്ഐ വിജയം കൈവരിച്ചു.
കാസർഗോഡ് ജില്ലയിലെ സർവകലാശാലയ്ക്ക് കീഴിൽ വരുന്ന അഞ്ച് കോളേജുകളിൽ എസ്‌എഫ്‌ഐക്ക് മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു. ചീമേനി പള്ളിപ്പാറ ഐഎച്ച്‌ആർഡി കോളേജ്, എളേരിത്തട്ട് ഇ കെ നായനാർ സ്‌മാരക ഗവ. കോളേജ്, കാലിച്ചാനടുക്കം എസ്‌എൻഡിപി ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കിനാനൂർ കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മടിക്കൈ ഗവ. മോഡൽ കോളേജ് എന്നിവിടങ്ങളിലാണ് എസ്‌എഫ്‌ഐ മുഴുവൻ സീറ്റും തൂത്തുവാരിയത്. കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ മുഴുവൻ മേജർ സീറ്റും എസ്‌എഫ്‌ഐ നേടി. വയനാട് ജില്ലയിൽ രണ്ട് കോളേജുകളിലാണ് നോമിനേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

