സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനം ലോകത്തിന് മാതൃകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. പല വൻകിട പദ്ധതികൾ പൂർത്തീകരിച്ചു. ചരിത്രത്തിൽ ഇല്ലാത്ത റോഡ് വികസനമുണ്ടായി. KIIFB കാരണമാണ് ഇതോക്കെ യാഥാർത്ഥ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കിഫ്ബിയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ED നോട്ടീസ് ഇതിൻ്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഇത് പോലെ നോട്ടീസ് ഒക്കെ വരാറുണ്ട്. മുഖ്യമന്ത്രിയെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കാൻ മുമ്പും ശ്രമം ഉണ്ടായിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ മസാല ബോണ്ട് ഇ ഡി നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുടുംബത്തെ നിരന്തരം വേട്ടയാടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇ ഡിയുടെ ഈ കാര്യം കേരളവും സർക്കാരും ശക്തമായി നേരിടും. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നോട്ടീസ് ധാരാളം വരും. നിയമപരമായുള്ള പ്രശ്നം ഉണ്ടെങ്കിൽ അത് പരിശോധിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. രാഹുലിനെ സഹായിക്കുന്നവർ കൂടി നിയമത്തിന് മുമ്പിൽ കൊണ്ട് വരണം. സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസം കോൺഗ്രസ് തിരിച്ചറിയണം. കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

