
ജോസ്. കെ. മാണി എം പി നയിക്കുന്ന എൽ ഡി എഫ് മധ്യമേഖല ജാഥയെ ഇടുക്കിയിൽ സ്വീകരിച്ച് പതിനായിരങ്ങൾ. ആദ്യ ദിനം ജില്ലയിൽ പര്യടനം നടത്തുന്ന ജാഥയ്ക്ക് രണ്ട് മണ്ഡലങ്ങളിൽ സ്വീകരണം നൽകി. കേരളത്തിൻ്റെ വികസന മുന്നേറ്റം തുടരുവാൻ ഇടതുപക്ഷത്തിൻ്റെ തുടർഭരണമാണ് നാടിനാവശ്യമെന്ന് ജോസ്.കെ.മാണി പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന മുന്നേറ്റം വിളംബരം ചെയ്തുകൊണ്ട് ഇടുക്കി ജില്ലയിലേക്ക് പ്രവേശിച്ച വികസന മുന്നേറ്റ ജാഥയെ ജില്ല അതിർത്തിയായ 35-ആം മൈലിൽ നിന്നും നുറ് കണക്കിന് വാഹനങ്ങളുടെയും വാദ്യമെളങ്ങളുടെയും അകമ്പടിയോടുകുടി സ്വീകരിച്ചു. ജാതയെ കാത്തിരുന്ന വൻ ജനസഞ്ചയത്തെ സാക്ഷയ്യാക്കി ആദ്യ സ്വീകരണ സമ്മേളനം പീരുമെട് മണ്ഡലത്തിലെ വണ്ടിപ്പേരിയറിൽ നടന്നു. മലയോര മേഖല തൊട്ടറിഞ്ഞ വികസന മുന്നേറ്റങ്ങളെ ജാഥ ക്യാപ്റ്റൻ ജോസ് കെ മാണി പ്രതിപാദിച്ചു.
ഉടുമ്പൻ ചോല മണ്ഡലത്തിലെ നെടുംകണ്ടം ആയിരുന്നു രണ്ടാമത്തെ സ്വീകരണ കേന്ദ്രം. എൽ ഡി എഫ് സംഘടനാ ശക്തി വിളിച്ചോതുന്നതായിരുന്നു തടിച്ച് കൂടിയ ജനകൂട്ടം വൻ ജനാവലിയാണ് ഇവിടെയും ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്. നെടുങ്കണ്ടത്തെ സ്വീകരണത്തിന് ശേഷം ജാഥയുടെ ആദ്യ ദിന പര്യടനത്തിനു സമാപനം കുറിച്ചു. രണ്ടാം ദിനമായ ചൊവ്വാഴ്ച അടിമാലി, ചെറുതോണി, തൊടുപുഴ എന്നിവടങ്ങളിലെ പര്യടനം പൂർത്തിയാക്കി ജാഥ എറണാകുളം ജില്ലയിൽ പ്രവേശിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

