തുമ്പ സെന്റ് ആന്‍ഡ്രൂസില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

fisherman died

തുമ്പ സെന്റ് ആന്‍ഡ്രൂസില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അലക്‌സ് പെരേരയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോള്‍ വള്ളം മറിഞ്ഞത്. തുടര്‍ന്ന് അലക്‌സ് പെരേരയെ കാണാതാവുകയായിരുന്നു.

Also read – തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ വീടിന്റെ ശിലാസ്ഥാപനം ഇന്ന്: ഞങ്ങളുടെ സ്വപ്‌നമായിരുന്നു വീട്, മകന്‍ അത് യാഥാര്‍ത്ഥ്യമാക്കിയെന്ന് അമ്മ

കണ്ണാന്തുറ തീരത്ത് നിന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ശക്തമായ തിരയെ തുടര്‍ന്നാണ് വെള്ളം മറിഞ്ഞത്. സംഭവസമയം ഏഴ് പേരാണ് വെള്ളത്തിലുണ്ടായിരുന്നത്. ആറുപേര്‍ നീന്തിക്കയറിയെങ്കിലും അലക്‌സിന് രക്ഷപ്പെടാന്‍ കഴിയാതെ വരികയായിരുന്നു.

സെന്റ് ആന്‍ഡ്രൂസ് സ്വദേശി തദ്ദേശിന്റെ ഉടമസ്ഥതയിലെ റൊസാരിയോ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

content summary: The body of a fisherman who went missing after his boat capsized near Thumba St. Andrews has been found.The incident occurred last Wednesday.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News