ശാസ്തമംഗലത്ത് ആശുപത്രി സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി; വിഷാദ രോഗം മൂലമുള്ള ആത്മഹത്യയെന്ന് പൊലീസ്

death

തിരുവനന്തപുരം ശാസ്തമംഗലത്ത് ആശുപത്രി സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി അലിഷ ഗണേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു.


ശാസ്തമംഗലം എസ് പി ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുമില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: വിജിൽ നരഹത്യ കേസ്: ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്; മൃതദേഹം തിരിച്ചറിയാൻ DNA പരിശോധന നടത്തും

വിഷാദ രോഗമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായിആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെന്നും മരണത്തിന് പിന്നിൽ ആരുമില്ലെന്നും യുവതി കത്തിൽ പറയുന്നു.

ALSO READ: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അച്ഛന്റെ സുഹൃത്ത്, പിടികൂടി പൊലീസിൽ ഏൽപിച്ച് നാട്ടുകാർ

English summary : A hospital staff was found dead in Sasthamangalam, Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News