ഇടുക്കി ഉടുമ്പൻചോലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്ക്

bus accident

ഇടുക്കി ഉടുമ്പൻചോല വട്ടക്കണ്ണിപാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ആണ് മറിഞ്ഞത്. കൊടും വളവിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 20 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. 20 പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ALSO READ; ഗവർണർ തമിഴ്നാടിനായി ഒന്നും ചെയ്തില്ല; ആർ എൻ രവിയിൽ നിന്ന് ബിരുദം സ്വീകരിക്കാതെ വിദ്യാർഥിനി: വീഡിയോ

ട്രെയിൻ തട്ടി യുവാവിന്‍റെ കാലിന് ഗുരുതര പരുക്ക്

എറണാകുളം നോർത്ത് സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിന്‍റെ കാലിന് ഗുരുതര പരുക്കേറ്റു. ആത്മഹത്യാശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് എന്ന് നാട്ടുകാർ പറയുന്നത്. ആത്മഹത്യ ശ്രമത്തിനു കാരണം കുടുംബ പ്രശ്നം എന്നാണ് നിഗമനം.

News Summary: A tourist bus overturned in Udumbanchola, Idukki. Five people were injured in the accident. All 20 people in the bus were admitted to various hospitals.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News