മാത്യു കുഴൽനാടന് സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ പോസ്റ്റ് പങ്കുവച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘ഡൽഹിയിൽ നിന്ന് ഏതോ കുഴൽ വഴി ഓടിരക്ഷപ്പെട്ടെന്നാണ് കേട്ടത്..!!!’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. പല തരത്തിലുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘കേരളത്തിലെ സ്വന്തമായി വക്കീൽ ഓഫീസുള്ള മനുഷ്യനാ, ഇനി കുഴിൽനാടനെ ഇന്റർനാഷണൽ കോടതിയിൽ പോകും’ എന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. ‘കോടതിയുടെ സമയം കളഞ്ഞതിനു ₹10ലക്ഷം പിഴ വേണോ എന്ന് ചോദിച്ചാണ് ഹർജി തള്ളിയത് കുഴൽ ഇനി തോൽക്കാൻ ഇന്ത്യയിൽ കോടതിയൊന്നും ബാക്കിയില്ല സ്വന്തമായി വക്കീൽ ആപ്പീസൊക്കെയുണ്ട്’ എന്ന് മറ്റൊരാളും കമന്റായി കുറിച്ചിട്ടുണ്ട്.
സി.എം.ആര്‍.എല്‍ -എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ചിഫ് ജസ്റ്റിസ് BR ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് രൂക്ഷമായി വിമര്‍ശിച്ചു.
നേരത്തെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വലിയ തിരിച്ചടി തന്നെയാണ് മാത്യു കുഴല്‍നാടന് സുപ്രീംകോടതിയില്‍ നിന്നും ഏറ്റത്. മാത്യുകുഴല്‍നാടന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. കോടതിയെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കുള്ള വേദിയാക്കരുതെന്നും അത്തരം നാടകങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.. അതേ സമയം വലിയ തിരിച്ചടിയേറ്റിട്ടും മാത്യു കുഴല്‍ നാടന്റെ ന്യായീകരണം ഇങ്ങനെയാണ്.
തിരിച്ചടി ലഭിച്ചെന്ന് സമ്മതിക്കാന്‍ തയ്യാറാകാത്ത് മാത്യു കുഴല്‍നാടന്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് ഹര്‍ജി തള്ളിയതെന്നാണ് ന്യായീകരിക്കുന്നത്. അതേ സമയം രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഹര്‍ജി തള്ളിയതില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ട്ായാലും കുഴപ്പമില്ല. നിയമത്തിന് പുറത്ത് ജനങ്ഹള്‍ക്ക് മുന്നില്‍ ഒരു നീതിയുണ്ടെന്നുമാണ് മാത്യു കുഴല്‍നാടന്റെ ന്യായീകരണം. അതേസമയം SFIO അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28,29 തീയതികളില്‍ ദില്ലി ഹൈകോടതിയില്‍ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

