വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ ടീമിൽ ഉൾപ്പെട്ട ഡോക്ടറിനും നഴ്സിനും സസ്പെൻഷൻ

vandanam medical college

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ രണ്ടുപേർക്ക് സസ്പെൻഷൻ. ശസ്ത്രക്രിയ ടീമിൽ ഉൾപ്പെട്ടിരുന്ന ഡോക്ടറിനെയും നഴ്സിനെയുമാണ് സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ, മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ ധന്യ പി എസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ALSO READ; BJP കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്‍റിന്‍റെ മകന് RSS പ്രവർത്തകരുടെ മർദ്ദനം; കേസ് ഒത്തുതീർപ്പാക്കാൻ RSS നേതൃത്വം; രാജി ഭീഷണി ഉയർത്തി ജില്ലാ പ്രസിഡന്‍റ്

ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ചിട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റക്കാർക്കെതിരെ തക്കതായ നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. 2021ൽ ശസ്ത്രക്രിയ നടക്കുമ്പോൾ ധന്യ പി എസ് ടീമിൽ ഉണ്ടായിരുന്നു. ഡോക്ടർ ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News