ആവേശത്തിൽ പടക്കം പൊട്ടിച്ച് പ്രവർത്തകർ, വേദിയിൽ ക്രുദ്ധനായി വിഡി സതീശൻ; പുതുയുഗ യാത്രയിൽ വീണ്ടും നാടകീയ രംഗങ്ങൾ

vd satheesan + puthu yuga yathra

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ വീണ്ടും നാടകീയ രംഗങ്ങൾ. യാത്ര താനൂരിൽ എത്തിയപ്പോഴാണ് സ്വീകരണ വേദിയിൽ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തിൽ പടക്കം പൊട്ടിച്ചതാണ് വിഡി സതീശനെ ദേഷ്യം പിടിപ്പിച്ചത്. മാലപ്പടക്കം നിർത്താതെ പൊട്ടിയതോടെ, താൻ സംസാരിക്കുന്നില്ലെന്നും വേറെ ആരെയെങ്കിലും വിളിക്കാനും അദ്ദേഹം ദേഷ്യത്തോടെ ആവശ്യപ്പെട്ടു.

സതീശൻ ദേഷ്യപ്പെടുന്നതും ചുറ്റും നിൽക്കുന്നവരെ ശകാരിക്കുന്നതുമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വേദിയിൽ സ്വാഗത പ്രാസംഗികൻ പടക്കം പൊട്ടിക്കുന്നത് നിർത്താൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

ALSO READ; കോട്ടയം മെഡിക്കൽ കോളജിൽ 283 കോടിയുടെ വികസന പദ്ധതികൾ; മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

ദിവസങ്ങൾക്ക് മുമ്പ് വടകര ലോക്‌സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിൽ നടന്ന പുതുയുഗ യാത്രവേദിയിലെ ഉന്തുംതള്ളും വലിയ വാർത്തയായിരുന്നു. പ്രതിപക്ഷ നേതാവിന് മുമ്പേ തനിക്ക് സംസാരിക്കാൻ അവസരം കിട്ടാതിരുന്നതിൽ ഷാഫി പറമ്പിലാണ് പ്രശ്നമുണ്ടാക്കിയത്. തുടർന്ന് നടന്ന ഉന്തിലും തള്ളിലും മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീഴുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News