രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിൽ പറയുന്ന കുറ്റം തെളിഞ്ഞാൽ കിട്ടാവുന്ന ശിക്ഷ എന്തൊക്കെ?; ഫേസ്ബുക്ക് പോസ്റ്റ്

rahul mamkootathil + INL

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ തുടർനടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. കൊടും ക്രൂരതയാണ് രാഹുൽ പെൺകുട്ടിയോട് ചെയ്തത് എന്ന് പുറത്ത് വന്ന ചാറ്റിൽ നിന്നും ഓഡിയോയിൽ നിന്നുമൊക്കെ വ്യക്തമായിരിക്കുകയാണ്. എന്നാൽ പലരും ചാനൽ ചർച്ചകളിൽ ഇരുന്ന് ഇപ്പോഴും രാഹുലിനെ ന്യായീകരിക്കുന്നുണ്ട്. അവർക്കൊക്കെ രാഹുൽ ചെയ്ത കുറ്റവും, അതിന് കിട്ടാവുന്ന പരമധു ശിക്ഷയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചിരിക്കുകയാണ് ജീവൻ കുമാർ. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 89 പ്രകാരം ഒരു സ്ത്രീയുടെ ഗർഭം അവരുടെ സമ്മതം ഇല്ലാതെ അലസിപ്പിച്ചാൽ ജീവപര്യന്തമാണ് ശിക്ഷ എന്നും ഫേസ്ബുക്കിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ലൈംഗിക ബന്ധത്തിന് ഇടയിൽ ഗർഭം ധാരണം സംഭവിക്കുന്നു.
ഈ കുട്ടിയെ ഞാൻ വളർത്തും എന്ന് പെൺകുട്ടിയും പാടില്ല അതിനെ നശിപ്പിക്കണം എന്ന് പുരുഷനും പറയുന്നു. പെൺകുട്ടി ചെറുക്കുന്നു , സമ്മതിച്ചില്ലെങ്കിൽ കൊല്ലാൻ എത്ര നിമിഷം വേണം എന്ന് പെൺകുട്ടിയെ പുരുഷൻ ഭീഷണിപ്പെടുത്തുന്നു.
നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് ആ ഭ്രൂണത്തെ നിർബന്ധിച്ച് അലസിപ്പിക്കുന്നു
ഇത്രയും നടന്ന കാര്യങ്ങൾ ആണല്ലോ
സംശയം ഇല്ലല്ലോ !!
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 89 പ്രകാരം ഒരു സ്ത്രീയുടെ ഗർഭം അവരുടെ സമ്മതം ഇല്ലാതെ അലസിപ്പിച്ചാൽ ജീവപര്യന്തമാണ് ശിക്ഷ.
സമ്മതം എന്നാൽ എന്താണെന്നും നിയമം നിർവചിച്ചിട്ടുണ്ട്, അത് ഭയപ്പെടുത്തിയോ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുക്കാവുന്ന ഒന്നല്ലെന്നു തന്നെയാണ് BNS സെക്ഷൻ 28 ൽ പറഞ്ഞിട്ടുള്ളത്.
ലൈംഗികബന്ധത്തിനുള്ള സമ്മതത്തെപ്പറ്റിയും നിയമം നിർവചിച്ചിട്ടുണ്ട്. സെക്ഷൻ 69 പ്രകാരം വിവാഹം കഴിക്കണമെന്ന ഉദ്ദേശമില്ലാതെ വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്
കൊല്ലുമെന്നുള്ള ഭീഷണി സെക്ഷൻ 351 പ്രകാരം ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവും ആണ്.
ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്
വിശ്വാസവഞ്ചന, ചതി , പിൻതുടർന്ന് ശല്യം ചെയ്യുക , തെളിവ് നശിപ്പിക്കൽ,

  • എന്നീവയിലെ റിലയൻ്റ് സെക്ഷൻ കൂടാതെ
    Medical Termination of Pregnancy Amendment Act 2021 എന്നീവയിലെ വിവിധ സെക്ഷനും ഇവിടെ ബാധകമാണ്.
    പെൺകുട്ടി പുരുഷനെ ആണ് വഞ്ചിച്ചത് എന്നൊരു മാന്യൻ അൽപ്പം മുൻപ് ടിവിയിൽ പറയുന്നത് കണ്ടു. അത് കണ്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോന്നി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News