‘കിക്ക് ഡ്രഗ്‌സി’ന് ഇടുക്കിയില്‍ ആവേശോജ്ജ്വല സ്വീകരണം

kick drugs idukki

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ‘കിക്ക് ഡ്രഗ്‌സി’ന് ഇടുക്കി ജില്ലയില്‍ ആവേശോജ്വലമായ സ്വീകരണം. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ഒരു ദിവസം നീണ്ടു നിന്ന പരിപാടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചത്.

രാമക്കല്‍മേട്ടില്‍ നിന്നാണ് ഇടുക്കി ജില്ലയിലെ പരിപാടിക്ക് തുടക്കമായത്. രാമക്കൽമേട്ടിൽ നിന്ന് ആരംഭിച്ച മാരത്തോണില്‍ 250 ലേറെ കായിക താരങ്ങള്‍ പങ്കെടുത്തു. നെടുംങ്കണ്ടം പടിഞ്ഞാറെ കവലയില്‍ നിന്നും കിഴക്കേ കവലയിലേക്ക് വാക്കത്തോണും സംഘടിപ്പിച്ചു. നെടുംകണ്ടം കിഴക്കേ കവലയില്‍ നടന്ന പൊതുസമ്മേളനം എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ALSO READ; അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

കായിക വകുപ്പിന്റെ നേതൃത്വത്തില്‍ കളിക്കളം വീണ്ടെടുക്കലിന്റെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം, എഴുകുംവയല്‍ സഹകരണ ബാങ്ക് നിർമിച്ച മിനി കളിക്കളം, കാല്‍വരി മൗണ്ട് ഹൈസ്‌കൂള്‍, ഇടുക്കി ഐഡിഎ ഗ്രൗണ്ട് എന്നിവിടങ്ങളിലും മന്ത്രി ലഹരി വിരുദ്ധ സന്ദേശവുമായി എത്തി.

സമാപന പരിപാടി തൊടുപുഴയിലാണ് നടന്നത് .ലഹരിക്കെതിരെയുള്ള പോരാട്ടം വിജയം കാണുക തന്നെ ചെയ്യുമെന്ന് മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. തൊടുപുഴ മങ്ങാട്ടുകവലയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ അഡ്വ: എ രാജ എഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.ബാൻഡു സെറ്റുകളുടെ അകമ്പടിയോടുകൂടി നീങ്ങിയ കായിക മന്ത്രി അബ്ദു റഹ്‌മാനോടൊപ്പം ജനപ്രതിനിധികളും കായിക താരങ്ങളും എന്‍സിസി, എസ് പി സി കേഡറ്റുകളും, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കാളികളായി.

റോളര്‍ സ്‌കേറ്റിംഗ്, കളരിപ്പയറ്റ്, കരാട്ടേ, ജൂഡോ, വുഷു, തുടങ്ങിയ കായിക ഇനങ്ങളുടെ പ്രദര്‍ശനവും നടന്നു. സമാപന സമ്മേളന വേദിയിൽ ലഹരി വിരുദ്ധ സന്ദേശം വിളിച്ചോതുന്ന കലാപരിപാടികൾ നടന്നു.സമാപന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖരായ കായികതാരങ്ങളെ ചടങ്ങുകളിൽ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News